സരിതയുടെ ഹരജി തള്ളി

കൊച്ചി: ലോക്​സഭ തെരഞ്ഞെടുപ്പിന്​ വയനാട്, എറണാകുളം മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദേശ പത്രികകൾ തള്ളിയതിനെതി രെ സോളാർ കേസ്​ പ്രതി സരിത നായർ നൽകിയ ഹരജികൾ ഹൈകോടതി തള്ളി. തെരഞ്ഞെടുപ്പ്​ നടപടി ആരംഭിച്ച സാഹചര്യത്തിൽ ഹരജിയിൽ ഇടപെടാനാകില്ലെന്നും ആവശ്യമെങ്കിൽ പിന്നീട്​ തെരഞ്ഞെടുപ്പ് ഹരജിയുമായി സമീപിക്കാമെന്നും വ്യക്തമാക്കിയാണ്​ ജസ്​റ്റിസ്​ ഷാജി പി. ചാലി ഹരജി തള്ളിയത്​.

രണ്ടു കേസുകളിൽ വിചാരണ കോടതി ശിക്ഷ വിധിച്ചത് അയോഗ്യതയാണെന്ന് വിലയിരുത്തി വരണാധികാരികൾ പത്രികകൾ തള്ളിയതിനെതിരെയാണ്​ സരിത ഹരജി നൽകിയത്​. മേൽകോടതികൾ ശിക്ഷ നടപ്പാക്കുന്നത്​ തടഞ്ഞിട്ടുള്ളതിനാൽ തനിക്ക്​ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ലെന്നായിരുന്നു സരിതയുടെ വാദം.

എന്നാൽ, ക്രിമിനൽ കേസുമായി ബന്ധപ്പെട്ട കാര്യത്തിൽ ഹരജിക്കാരിയുടേതിന്​ സമാനമായ ​സാഹചര്യമുണ്ടായാൽ മത്സരിക്കാനാവില്ലെന്ന്​ ഭരണഘടനയും സുപ്രീംകോടതി ഉത്തരവുകളും വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്​ കമീഷൻ കോടതിയിൽ സത്യവാങ്​മൂലം നൽകി. തെരഞ്ഞെടുപ്പി​​െൻറ പ്രാരംഭനടപടി ആരംഭിച്ച സാഹചര്യത്തിൽ കോടതിയുടേതടക്കം ഇടപെടലുകൾ തെരഞ്ഞെടുപ്പ്​ തടസ്സപ്പെടുത്താനും ​വൈകിപ്പിക്കാനും ഇടയാക്കുമെന്നും സത്യവാങ്​മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാണ്​ കോടതി ഹരജി തള്ളിയത്​.


Tags:    
News Summary - Saritha's plea rejected - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.