നേമം: കഴിഞ്ഞ 20 വർഷമായി ജോലി ചെയ്തുവരുന്ന സ്ഥാപനത്തിലെ വിശ്വസ്തനായിരുന്നു ലിഫ്റ്റിൽ കുടുങ്ങി മരിച്ച സതീഷ് കുമാർ. ഇടയ്ക്കോട് സ്വദേശിയായ ഇദ്ദേഹം അമ്പലമുക്ക് ജങ്ഷനിൽ പ്രവർത്തിക്കുന്ന എസ്.കെ.പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായിരുന്നു.
ഈ സ്ഥാപനത്തിന്‍റെ പ്രധാന ഓഫിസ് മുമ്പ് കൈമനത്താണ് പ്രവർത്തിച്ചിരുന്നത്. അമ്പലമുക്കിൽ ശാഖ തുടങ്ങിയതോടെയാണ് സതീഷ് ഇവിടെയെത്തിയത്. സതീഷ് ഉൾപ്പെടെ ആറ് ജീവനക്കാരും മാനേജറുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. മുമ്പ് ഫിലിം റപ്രസെന്‍റേറ്റിവായി ജോലി നോക്കിയിരുന്നു.
ഇടയ്ക്കോടുള്ള കുടുംബവീട്ടിൽ സതീഷും ഭാര്യയും മകളുമാണ് താമസിച്ചിരുന്നത്. സാമ്പത്തിക പരാധീനതകൾ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു. ഗൃഹനാഥന്‍റെ മരണം കുടുംബത്തെ അനാഥമാക്കി. ഹൃദയസംബന്ധമായ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും എപ്പോഴും പുഞ്ചിരിതൂകുന്ന പ്രകൃതമായിരുന്നു. സതീഷ് കുമാറിന്‍റെ ആകസ്മിക മരണം ഇടയ്ക്കോട് ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.