സൗത്ത് ഇന്ത്യൻ കോൺ ക്ലേവ് ഡോ: തോൽ തിരുമാവളൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.  

എസ്.സി-എസ്.ടി ഉപസംവരണം: സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന് ഡോ. തോൽ തിരുമാവളൻ

കോട്ടയം: എസ്.സി-എസ്.ടി ലിസ്റ്റിൽ ഉപസംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവ് നൽകിയ: സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന് വി.സി.കെ (വിടുതലൈ ചിരുതൈകൾ കക്ഷി) അഖിലേന്ത്യ പ്രസിഡന്റ് ഡോ. തോൽ തിരുമാവളൻ എം.പി. മാമൻ മാപ്പിള ഹാളിൽ ദളിത് -ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടത്ത ണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പട്ടികജാതി - പട്ടികവർഗ ലിസ്റ്റ് അയിത്തം അനുഭവിച്ച ജന വിഭാഗങ്ങളെ ഒരു ഏകതാന സ്വഭാവമുള്ള വിഭാഗമായി കണ്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയും, ഡോ : ബി ആർ അംബേദ്കറും നിർദേശിച്ചിരുന്നതെന്ന് മുഖ്യ പ്രഭാഷമം നടത്തിയ ഡോ.രവികുമാർ എം.പി പറഞ്ഞു.

2025 ജനുവരി 24 , 25 തീയതികളിൽ ഡൽഹി കേന്ദ്രമായി സംഘടനകളുടെ ദേശീയ കോൺ ക്ലേവ് സംഘടിപ്പിക്കുമെന്ന് ഭാരത് ബന്ദിന് നേതൃത്വം നൽകിയ ദളിത് നേതാവ് അശോക് ഭാരതി പ്രഖ്യാപിച്ചു. ദേശീയ തല പങ്കാളിത്തമുള്ള നാഷണൽ കോൺ ക്ലേ വിനോട് കൂടി ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സൗത്ത് ഇന്ത്യൻ കോൺക്ലേവ് തീരുമാനിച്ചു.

പരിപാടിയിൽ പ്രസിഡന്റ് ഇളം ചെഗുവേര അധ്യക്ഷ വഹിച്ചു. കെ. അംബുജാക്ഷൻ, അശോക് ഭാരതി, പ്രഭാകർ രാജേന്ദ്രൻ, അരുൺ ഖോട്ട്, രാമചന്ദ്രൻ മുല്ലശ്ശേരി, ഡോ. കല്ലറ പ്രശാന്ത് ഡോ.കെ. മുകുന്ദൻ, ഡോ.എൻ.വി. ശശിധരൻ , കെ. ദേവരാജൻ, ഐ.ആർ.സദാനന്ദൻ, എം.ഗീതാനന്ദൻ, ബി.എസ് മാവോജി, അഡ്വ.പി.കെ. ശാന്തമ്മ, പി.എം. വിനോദ് തുടങ്ങിയവർ സംസാരിച്ചു. സൗത്ത് ഇന്ത്യൻ കോൺ ക്ലേവ് നാളെ സമാപിക്കും. 

Tags:    
News Summary - SC-ST Sub-Reservation: Supreme Court judgment is unconstitutional. Dr. Thol Thirumavalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.