സ്കോളർഷിപ്പ് വിതരണം: മന്ത്രിസഭ തീരുമാനം മുസ്‌ലിം സമുദായത്തോടുള്ള കടുത്ത അനീതി - ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​

തിരുവനന്തപുരം: പാലോളി കമ്മിറ്റി ശിപാർശകൾ മുസ്​ലിം സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു എന്ന വസ്തുത പോലും പരിഗണിക്കാതെ 2011ലെ സെൻസസ് പ്രകാരം ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം മുസ്​ലിം സമുദായത്തോടുള്ള കടുത്ത അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. വസ്തുതാപരമായ പല കാര്യങ്ങളും പരിഗണിക്കാതെ സാമൂഹിക നീതിയെ അട്ടിമറിക്കുന്ന ഏകപക്ഷീയമായ തീരുമാനമാണിത്. ന്യൂനപക്ഷങ്ങളെ പൊതുവിൽ അഭിമുഖീരിച്ചിരിക്കുകയാണ് സർക്കാർ. കേവലം സ്കോളർഷിപ്പുമായി മാത്രം ബന്ധപ്പെടുത്തി ഇരുട്ടുകൊണ്ട് ഓട്ടയടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

80:20 അനുപാതം റദ്ദാക്കിയ കോടതി വിധി പി.​എ​സ്.സി -​യു.പി.​എ​സ്.സി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളെയും മദ്റ​സാ​ധ്യാ​പ​ക ക്ഷേ​മ​നി​ധിയെയും പ്രതികൂലമായി ബാധിക്കുന്നതാണ്​. എന്നാൽ, കോടതി വിധി ഉണ്ടാക്കിയ പ്രതിസന്ധി ഒരു വിധത്തിലും അഭിമുഖീകരിക്കാനോ കോടതിയെ വസ്തുതകൾ ധരിപ്പിക്കാനോ സർക്കാർ തയ്യാറായിട്ടില്ല എന്നുകൂടി മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നുണ്ട്. നിലവിലെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ സംഘ്​പരിവാർ ശക്തികൾ നടത്തുന്ന ഇസ്​ലാമോഫോബിയക്ക് കൊടിപിടിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്‍റ്​ നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ.എം ഷെഫ്റിൻ, മഹേഷ് തോന്നക്കൽ, ഷഹീൻ ശിഹാബ്, സനൽ കുമാർ, വി.ടി.എസ്. ഉമർ കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Scholarship distribution: Cabinet decision is injustice to Muslim community - Fraternity Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.