എല്‍.പി, യു.പി അസിസ്റ്റന്‍റ്: ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ

കൊച്ചി: ശനിയാഴ്ച പി.എസ്.സി നടത്താനിരുന്ന എല്‍.പി.എസ്, യു.പി.എസ് അസിസ്റ്റന്‍റ് നിയമനത്തിനുള്ള പരീക്ഷക്ക് മാറ്റമുണ്ടാകില്ല. പരീക്ഷ സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ (കെ.എ.ടി) ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച തടഞ്ഞു.

കെ.എ.ടി ഉത്തരവ് ചോദ്യം ചെയ്ത് പി.എസ്.സി നല്‍കിയ അപ്പീല്‍ ഹരജിയിലാണ് വിധി. കേരള ടീച്ചേഴ്സ് എലിജിബിലിറ്റ് ടെസ്റ്റ് (കെ ടെറ്റ്) നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ അതില്ലാത്തവരെയും പരീക്ഷയെഴുതാന്‍ അനുവദിച്ചത് ചോദ്യംചെയ്ത് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ശനിയാഴ്ച നടക്കേണ്ട പരീക്ഷ സ്റ്റേ ചെയ്തത്.

തുടര്‍ന്ന് പി.എസ്.സി ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എല്‍.പി സ്കൂള്‍ അധ്യാപക തസ്തികയിലേക്ക് 52,000 അപേക്ഷകരാണുള്ളത്.

 

Tags:    
News Summary - up school assistant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.