​െകാച്ചി: അംഗീകാരമുള്ള സ്വകാര്യ സ്​കൂളുകളിൽ സർക്കാർ അനുമതിയില്ലാതെ മതപഠന, മതശിക്ഷണ ക്ലാസുകൾ നടത്തരുതെന്ന് പ ൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കണമെന്ന്​ ഹൈകോടതി. ഉത്തരവ്​ ലംഘിക്കുന്ന സ്​കൂളുകൾ അടച്ചുപൂട്ടണം. വിദ ്യാഭ്യാസ അവകാശനിയമപ്രകാരം അംഗീകാരം ആവശ്യമുള്ള സ്​കൂളുകൾക്ക്​ ഏതെങ്കിലും ഒരു മതത്തെ മാത്രം ആധാരമാക്കി ശിക്ഷ ണക്ലാസ്​ നടത്താൻ അവകാശമില്ലെന്നും ജസ്​റ്റിസ്​ എ. മുഹമ്മദ് മുഷ്താഖ് വ്യക്​തമാക്കി. തങ്ങളുടെ സ്​കൂൾ പൂട്ടാനുള് ള ഉത്തരവ്​ ചോദ്യം ചെയ്​ത്​ തിരുവനന്തപുരം മണക്കാട്​ ഹിദായ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്​റ്റ്​​ നൽകിയ ഹരജി തീർപ്പാക്കിയാണ്​ ഉത്തരവ്​.

സർക്കാറി​​​െൻറയും സി.ബി.എസ്​.ഇയുടെയും അനു​മതിയില്ലാതെ 200ഓളം മുസ്​ലിം വിദ്യാർഥികളെ മാത്രം ചേർത്ത്​ പഠിപ്പിക്കുകയും മതവിദ്യാഭ്യാസം നൽകുകയും ചെയ്​തുവെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടർ സ്​കൂൾ പൂട്ടാൻ ഉത്തരവിടുകയായിരുന്നു. 2017 മേയ് 31ലെ ഉത്തരവിനെതിരെയാണ്​ ഹരജി നൽകിയത്​. മില്ലത്ത് ഫൗണ്ടേഷൻ എജുക്കേഷൻ റിസർച് ആൻഡ് ഡെവലപ്​മ​െൻറി​​െൻറ പാഠ്യക്രമമാണ് അവിടെ പിന്തുടർന്നിരുന്നതെന്ന സർക്കാർ കണ്ടെത്തൽ കോടതി ശരിവെച്ചു. വിദ്യാഭ്യാസത്തോടൊപ്പം ഇസ്​ലാമിക ശരീഅത്ത്​ അടിസ്​ഥാനമാക്കി വിദ്യാർഥിയുടെ വ്യക്​തിത്വം വികസിപ്പിക്കലാണ് ലക്ഷ്യമെന്ന് രേഖകൾ വ്യക്​തമാക്കുന്നുവെന്ന് കോടതി വിലയിരുത്തി. പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന സ്​കൂൾ സർക്കാർ അനുമതിയില്ലാതെ ഒരു മതവിഭാഗത്തെക്കുറിച്ച്​ മാത്രം പഠിപ്പിക്കുകയും മറ്റ്​ മതങ്ങളെ തിരസ്​കരിക്കുകയും ചെയ്യുന്നത്​ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു

നൽകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തി​​െൻറ അന്തസ്സത്തക്ക്​ വിരുദ്ധമാണെന്ന്​ കോടതി വിലയിരുത്തി. പൂർണമായും സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്​കൂളുകളിൽ മതപഠനത്തിന്​ ഭരണഘടനാപരമായ വിലക്കുണ്ടെങ്കിലും സർക്കാർ അംഗീകാരമുള്ള സ്​കൂളുകളിൽ രക്ഷിതാവി​െൻറ അനുമതിയോടെ വിദ്യാർഥിക്ക് മതശിക്ഷണക്ലാസ്​ നൽകാൻ അനുവദിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസം നൽ​കാൻ സർക്കാറിനുള്ള ബാധ്യതയാണ്​ സ്വകാര്യ വിദ്യാലയങ്ങൾ നടപ്പാക്കുന്നത്​. സർക്കാർ അനുമതിയോടെ പൊതുചുമതല നിർവഹിക്കു​േമ്പാൾ അത്​ ഭരണഘടനാനുസൃതമാകണം.

ഭരണഘടനയുടെ ശരിയായ കാഴ്​ചപ്പാട്​ നൽകാനും യഥാർഥ പൗര​നെ വാർത്തെടുക്കാനും കഴിയാത്ത സ്വകാര്യ ​പ്രാഥമിക വിദ്യാലയത്തിന്​ സർക്കാറിന്​ അനുമതി നൽകാനാവില്ല. സ്വന്തം മതം അനുഷ്​ഠിക്കാനും ​പ്രോത്സാഹിപ്പിക്കാനും സ്വകാര്യ വ്യക്​തിക്കും സംഘത്തിനും ഭരണഘടനാപരമായി അവകാശമുണ്ട്​. എന്നാൽ,​ പൊതു സേവനം നിർവഹിക്കു​േമ്പാൾ ഇൗ അവകാശം ലഭ്യമല്ല. വിദ്യാഭ്യാസ സ്​ഥാപനങ്ങൾ നടത്താൻ ന്യൂനപക്ഷ സമുദായത്തിന്​ പ്രത്യേക പരിരക്ഷ അനുവദിച്ചിട്ടുണ്ടെങ്കിലും നിയമപരമായ നിയന്ത്രണങ്ങൾ ബാധകമാണ്​. ന്യൂനപക്ഷാവകാശ പ്രകാരം പ്രവർത്തിക്കുന്ന സ്​കൂളുകളിൽ വിഭാഗീയത വളർത്തുന്ന പ്രവർത്തനം പാടില്ല. പാഠ്യക്രമം, മൂല്യനിർണയം എന്നിവ സംസ്​ഥാന സർക്കാർ അംഗീകരിക്കും വിധമാകണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്​കർഷിക്കുന്നുണ്ടെന്ന്​ കോടതി ഓർമിപ്പിച്ചു.

Tags:    
News Summary - School Religious study-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.