സ്കൂളുകളിൽ അനുമതിയില്ലാതെ മതപഠനം പാടില്ല
text_fieldsെകാച്ചി: അംഗീകാരമുള്ള സ്വകാര്യ സ്കൂളുകളിൽ സർക്കാർ അനുമതിയില്ലാതെ മതപഠന, മതശിക്ഷണ ക്ലാസുകൾ നടത്തരുതെന്ന് പ ൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കണമെന്ന് ഹൈകോടതി. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടണം. വിദ ്യാഭ്യാസ അവകാശനിയമപ്രകാരം അംഗീകാരം ആവശ്യമുള്ള സ്കൂളുകൾക്ക് ഏതെങ്കിലും ഒരു മതത്തെ മാത്രം ആധാരമാക്കി ശിക്ഷ ണക്ലാസ് നടത്താൻ അവകാശമില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. തങ്ങളുടെ സ്കൂൾ പൂട്ടാനുള് ള ഉത്തരവ് ചോദ്യം ചെയ്ത് തിരുവനന്തപുരം മണക്കാട് ഹിദായ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
സർക്കാറിെൻറയും സി.ബി.എസ്.ഇയുടെയും അനുമതിയില്ലാതെ 200ഓളം മുസ്ലിം വിദ്യാർഥികളെ മാത്രം ചേർത്ത് പഠിപ്പിക്കുകയും മതവിദ്യാഭ്യാസം നൽകുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂൾ പൂട്ടാൻ ഉത്തരവിടുകയായിരുന്നു. 2017 മേയ് 31ലെ ഉത്തരവിനെതിരെയാണ് ഹരജി നൽകിയത്. മില്ലത്ത് ഫൗണ്ടേഷൻ എജുക്കേഷൻ റിസർച് ആൻഡ് ഡെവലപ്മെൻറിെൻറ പാഠ്യക്രമമാണ് അവിടെ പിന്തുടർന്നിരുന്നതെന്ന സർക്കാർ കണ്ടെത്തൽ കോടതി ശരിവെച്ചു. വിദ്യാഭ്യാസത്തോടൊപ്പം ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കി വിദ്യാർഥിയുടെ വ്യക്തിത്വം വികസിപ്പിക്കലാണ് ലക്ഷ്യമെന്ന് രേഖകൾ വ്യക്തമാക്കുന്നുവെന്ന് കോടതി വിലയിരുത്തി. പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന സ്കൂൾ സർക്കാർ അനുമതിയില്ലാതെ ഒരു മതവിഭാഗത്തെക്കുറിച്ച് മാത്രം പഠിപ്പിക്കുകയും മറ്റ് മതങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നത് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു
നൽകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിെൻറ അന്തസ്സത്തക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. പൂർണമായും സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ മതപഠനത്തിന് ഭരണഘടനാപരമായ വിലക്കുണ്ടെങ്കിലും സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ രക്ഷിതാവിെൻറ അനുമതിയോടെ വിദ്യാർഥിക്ക് മതശിക്ഷണക്ലാസ് നൽകാൻ അനുവദിക്കുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസം നൽകാൻ സർക്കാറിനുള്ള ബാധ്യതയാണ് സ്വകാര്യ വിദ്യാലയങ്ങൾ നടപ്പാക്കുന്നത്. സർക്കാർ അനുമതിയോടെ പൊതുചുമതല നിർവഹിക്കുേമ്പാൾ അത് ഭരണഘടനാനുസൃതമാകണം.
ഭരണഘടനയുടെ ശരിയായ കാഴ്ചപ്പാട് നൽകാനും യഥാർഥ പൗരനെ വാർത്തെടുക്കാനും കഴിയാത്ത സ്വകാര്യ പ്രാഥമിക വിദ്യാലയത്തിന് സർക്കാറിന് അനുമതി നൽകാനാവില്ല. സ്വന്തം മതം അനുഷ്ഠിക്കാനും പ്രോത്സാഹിപ്പിക്കാനും സ്വകാര്യ വ്യക്തിക്കും സംഘത്തിനും ഭരണഘടനാപരമായി അവകാശമുണ്ട്. എന്നാൽ, പൊതു സേവനം നിർവഹിക്കുേമ്പാൾ ഇൗ അവകാശം ലഭ്യമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ന്യൂനപക്ഷ സമുദായത്തിന് പ്രത്യേക പരിരക്ഷ അനുവദിച്ചിട്ടുണ്ടെങ്കിലും നിയമപരമായ നിയന്ത്രണങ്ങൾ ബാധകമാണ്. ന്യൂനപക്ഷാവകാശ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിൽ വിഭാഗീയത വളർത്തുന്ന പ്രവർത്തനം പാടില്ല. പാഠ്യക്രമം, മൂല്യനിർണയം എന്നിവ സംസ്ഥാന സർക്കാർ അംഗീകരിക്കും വിധമാകണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.