കഴിഞ്ഞ തവണ 47, ഇത്തവണ 102 സീറ്റില്‍ ജയം -എസ്.ഡി.പി.ഐ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക്​ മത്സരിച്ച് മിന്നുന്ന ജയം നേടിയതായി എസ്.ഡി.പി.ഐ. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 102 സീറ്റിൽ ജയിച്ചതായി പാർട്ടി അറിയിച്ചു. കഴിഞ്ഞതവണ 47 സീറ്റായിരുന്നു. രണ്ടാമതെത്തിയ 200ലധികം സീറ്റില്‍ പലയിടത്തും പത്തിൽതാഴെ വോട്ടിനാണ്​ തോറ്റതെന്നും സംസ്ഥാന പ്രസിഡൻറ്​ പി. അബ്​ദുല്‍ മജീദ് ഫൈസി പറഞ്ഞു.

ആലപ്പുഴ, പെരുമ്പാവൂര്‍, ചിറ്റൂര്‍- തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപ്പാലിറ്റികളില്‍ അക്കൗണ്ട് തുറന്ന പാര്‍ട്ടി പത്തനംതിട്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളില്‍ നിര്‍ണായകമാണ്. തിരുവല്ല മുനിസിപ്പാലിറ്റിയില്‍ സീറ്റ് നിലനിര്‍ത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബഡാജെ ഡിവിഷനില്‍ ഹമീദ് ഹൊസങ്കടി വിജയിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ അഞ്ച്​ സീറ്റും പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ നാല്​ സീറ്റും കണ്ണൂര്‍ ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ മൂന്ന്​ സീറ്റും നേടി. 

Tags:    
News Summary - sdpi claims big win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.