നില മെച്ചപ്പെടുത്തി എസ്​.ഡി.പി.​െഎ; ഇതുവരെ 90 വാർഡുകളിൽ വിജയം

കോഴിക്കോട്​: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി എസ്​.ഡി.പി.ഐ. 90 വാര്‍ഡുകളില്‍ പാർട്ടി സ്ഥാനാര്‍ഥികള്‍ ഇതുവരെ വിജയിച്ചു. 2000ത്തോളം സീറ്റുകളിലാണ്​ പാർട്ടി മത്സരിച്ചത്​. കഴിഞ്ഞതവണ അമ്പതിനടുത്ത്​ സീറ്റുകളായിരുന്നു ലഭിച്ചത്​.

തിരുവനന്തപുരം ജില്ലയില്‍ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി ഒമ്പത്​ സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മത്സരമാണ് കാഴ്ചവെച്ചത്.

ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്​.ഡി.പി.ഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നും ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചും സീറ്റുകള്‍ നേടി. വടകര നഗരസഭയിൽ അക്കൗണ്ട്​ തുറന്നു. 45ാം വാർഡിൽ പി.എസ്​. ഹക്കീമാണ്​ വിജയിച്ചത്​.

ഫലമറിഞ്ഞത് ഇതുവരെ: കാസർകോട്​ 8, കണ്ണൂര്‍ 10, കോഴിക്കോട് 3, വയനാട് 0, മലപ്പുറം 05, പാലക്കാട് 06, തൃശൂര്‍ 04, എറണാകുളം 4, ഇടുക്കി 1, കോട്ടയം 9, ആലപ്പുഴ 11, പത്തനംതിട്ട 06, കൊല്ലം 09, തിരുവനന്തപുരം 09.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.