തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പട്ടം എസ്.യു.ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സെക്രട്ടേറിയറ്റ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ വിപുലീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വൈ.എം.സി.എ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് എം.എസ് ജ്യോതിഷ് അധ്യക്ഷത വഹിച്ചു. രോഗബാധിതനായ ജീവനക്കാരന് ചികിൽസാ ധനസഹായവും മറ്റൊരാൾക്ക് വീൽചെയർ വിതരണവും എം.എം ഹസൻ നിർവ്വഹിച്ചു. എസ്.യു.ടി.സി.ഇ.ഒ കേണൽ രാജീവ് മണലി മുഖ്യ പ്രഭാഷണം നടത്തി.
അസോസിയേഷൻ ജനറൽ സെക്രട്ടറി എ. ശരത്ചന്ദ്രൻ, വനിതാവേദി പ്രസിഡൻറ് എൻ.പ്രസീന, സെക്രട്ടറി പാത്തുമ്മ വി.എം , അസോസിയേഷൻ ഭാരവാഹികളായ കെ.എസ് ഹാരീസ്, സജീവ് പരിശവിള, എസ്.രഞ്ജിത്, എ. നൗഷാദ്, ആർ.പി.രഞ്ജൻരാജ്, എം.ജയശ്രീ, സുശീൽ കുമാരി തുടങ്ങിയവർ സംസാരിച്ചു. ഡോ. ആനന്ദ് രാജ് ബോധവൽക്കരണ ക്ലാസ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.