വിവാഹം: ഓ​ൺ​ലൈ​ൻ അ​പേ​ക്ഷക്ക്​ ഇ​നി വ​ധൂ​വ​ര​ന്മാ​ർ  സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ കൂ​ടി വേ​ണം

തി​രു​വ​ന​ന്ത​പു​രം: പ്ര​ത്യേ​ക വി​വാ​ഹ ര​ജി​സ്​േ​ട്ര​ഷ​ന് സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സു​ക​ളി​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കാ​ൻ ഇ​നി വ​ധൂ​വ​ര​ന്മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. പെ​ൺ​കു​ട്ടി​ക​ൾ അ​റി​യാ​തെ ഓ​ൺ​ലൈ​ൻ വ​ഴി വി​വാ​ഹ​ര​ജി​സ്​േ​ട്ര​ഷ​ന് അ​പേ​ക്ഷ​ക​ൾ അ​യ​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് ഫോ​ട്ടോ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ലെ നോ​ട്ടീ​സ്​ ബോ​ർ​ഡി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ഴാ​ണ് വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് നോ​ട്ടീ​സ്​ ന​ൽ​കി​യ വി​വ​രം പ​ല പെ​ൺ​കു​ട്ടി​ക​ളും അ​റി​ഞ്ഞി​രു​ന്ന​ത്. നോ​ട്ടീ​സ്​ ബോ​ർ​ഡി​ൽ വി​വാ​ഹ​പ​ര​സ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ മാ​ന​ഹാ​നി ഭ​യ​ന്ന്​ പ​ല​രും വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സ​മ്മ​തി​ക്കും എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ്​ ചെ​റി​യ സൗ​ഹൃ​ദ​ങ്ങ​ളെ മു​ത​ലെ​ടു​ത്തു​ള്ള ഇൗ ​ത​ട്ടി​പ്പു​കാ​ർ​ക്കു​ള്ള​ത്​. ഇ​ത്ത​ര​ത്തി​ൽ വി​വാ​ഹ ര​ജി​സ്​േ​ട്ര​ഷ​​​െൻറ നോ​ട്ടീ​സ്​ സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ൽ ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നാ​ൽ  യു​വ​തി​ക​ളു​ടെ വി​വാ​ഹ​ങ്ങ​ൾ മു​ട​ങ്ങി​യ സം​ഭ​വ​വു​മു​ണ്ടാ​യി.

1954ലെ ​പ്ര​ത്യേ​ക നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ സ്വീ​ക​രി​ച്ച ശേ​ഷം 30 ദി​വ​സം ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ശേ​ഷ​മാ​ണ് വി​വാ​ഹ​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത് ന​ൽ​കു​ന്ന​ത്. വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ​ക​ർ നേ​രി​ട്ടെ​ത്തു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്ക്​ സാ​ധ്യ​ത ഇ​ല്ല. അ​പേ​ക്ഷ​യും ഫീ​സും ഓ​ൺ​ലൈ​ൻ വ​ഴി സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ അ​റി​യാ​തെ വി​വാ​ഹ ര​ജി​സ്​േ​ട്ര​ഷ​ന് അ​പേ​ക്ഷ​ക​ൾ ന​ൽ​ക​ൽ വ്യാ​പ​ക​മാ​യ​ത്.

ഇ​നി സ​ബ് ര​ജി​സ്​​ട്രാ​​ർ ഒാ​ഫി​സി​ൽ പ്ര​ത്യേ​ക വി​വാ​ഹ ര​ജി​സ്​േ​ട്ര​ഷ​നു​ള്ള അ​പേ​ക്ഷ ഓ​ൺ​ലൈ​ൻ വ​ഴി ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​വ​രു​ടെ ഫോ​ട്ടോ​യും പേ​രും വി​ലാ​സ​വും ഉ​ൾ​പ്പെ​ടു​ത്തി​യ നോ​ട്ടീ​സ്​ സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. പ​രാ​തി​ക​ൾ ഇ​ല്ലെ​ങ്കി​ലേ വി​വാ​ഹ ര​ജി​സ്​േ​ട്ര​ഷ​ൻ സു​ഗ​മ​മാ​യി ന​ട​ക്കൂ. 

സ​ബ് ര​ജി​സ്​​ട്രാ​ർ ഒാ​ഫി​സി​ൽ പ്ര​ത്യേ​ക വി​വാ​ഹ ര​ജി​സ്​േ​ട്ര​ഷ​ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ര​ജി​സ്​േ​ട്ര​ഡ് ത​പാ​ലി​ൽ വി​വാ​ഹ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ വി​വ​രം അ​റി​യി​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് നി​ർ​േ​ദ​ശ​മു​ണ്ടാ​യി​രു​ന്ന​ത് പ​േ​ക്ഷ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Self Attested Photo For Online Marriage Application - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.