വിവാഹം: ഓൺലൈൻ അപേക്ഷക്ക് ഇനി വധൂവരന്മാർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കൂടി വേണം
text_fieldsതിരുവനന്തപുരം: പ്രത്യേക വിവാഹ രജിസ്േട്രഷന് സബ് രജിസ്ട്രാർ ഒാഫിസുകളിൽ ഓൺലൈൻ അപേക്ഷ നൽകാൻ ഇനി വധൂവരന്മാർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കൂടി ഉൾപ്പെടുത്തണം. പെൺകുട്ടികൾ അറിയാതെ ഓൺലൈൻ വഴി വിവാഹരജിസ്േട്രഷന് അപേക്ഷകൾ അയക്കുന്നത് വ്യാപകമായതോടെയാണ് ഫോട്ടോ കൂടി ഉൾപ്പെടുത്താൻ വകുപ്പ് തീരുമാനിച്ചത്.
സബ് രജിസ്ട്രാർ ഒാഫിസിലെ നോട്ടീസ് ബോർഡിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നോട്ടീസ് നൽകിയ വിവരം പല പെൺകുട്ടികളും അറിഞ്ഞിരുന്നത്. നോട്ടീസ് ബോർഡിൽ വിവാഹപരസ്യം പ്രത്യക്ഷപ്പെട്ടാൽ മാനഹാനി ഭയന്ന് പലരും വിവാഹം രജിസ്റ്റർ ചെയ്യാൻ സമ്മതിക്കും എന്ന കണക്കുകൂട്ടലാണ് ചെറിയ സൗഹൃദങ്ങളെ മുതലെടുത്തുള്ള ഇൗ തട്ടിപ്പുകാർക്കുള്ളത്. ഇത്തരത്തിൽ വിവാഹ രജിസ്േട്രഷെൻറ നോട്ടീസ് സബ് രജിസ്ട്രാർ ഒാഫിസിൽ ബോർഡിൽ പ്രദർശിപ്പിച്ചതിനാൽ യുവതികളുടെ വിവാഹങ്ങൾ മുടങ്ങിയ സംഭവവുമുണ്ടായി.
1954ലെ പ്രത്യേക നിയമപ്രകാരം അപേക്ഷ സ്വീകരിച്ച ശേഷം 30 ദിവസം ബോർഡിൽ പ്രദർശിപ്പിച്ചശേഷമാണ് വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് നൽകുന്നത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർ നേരിട്ടെത്തുമ്പോൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് സാധ്യത ഇല്ല. അപേക്ഷയും ഫീസും ഓൺലൈൻ വഴി സ്വീകരിച്ചുതുടങ്ങിയതോടെയാണ് പെൺകുട്ടികൾ അറിയാതെ വിവാഹ രജിസ്േട്രഷന് അപേക്ഷകൾ നൽകൽ വ്യാപകമായത്.
ഇനി സബ് രജിസ്ട്രാർ ഒാഫിസിൽ പ്രത്യേക വിവാഹ രജിസ്േട്രഷനുള്ള അപേക്ഷ ഓൺലൈൻ വഴി ലഭിച്ചുകഴിഞ്ഞാൽ വിവാഹം രജിസ്റ്റർ ചെയ്യേണ്ടവരുടെ ഫോട്ടോയും പേരും വിലാസവും ഉൾപ്പെടുത്തിയ നോട്ടീസ് സബ് രജിസ്ട്രാർ ഒാഫിസിൽ പ്രദർശിപ്പിക്കും. പരാതികൾ ഇല്ലെങ്കിലേ വിവാഹ രജിസ്േട്രഷൻ സുഗമമായി നടക്കൂ.
സബ് രജിസ്ട്രാർ ഒാഫിസിൽ പ്രത്യേക വിവാഹ രജിസ്േട്രഷന് അപേക്ഷ നൽകുന്നവരുടെ രക്ഷിതാക്കൾക്ക് രജിസ്േട്രഡ് തപാലിൽ വിവാഹത്തിന് അപേക്ഷ നൽകിയ വിവരം അറിയിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് നിർേദശമുണ്ടായിരുന്നത് പേക്ഷ പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.