തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തി ന് ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകിയ സുപ്രീംകോടതി വിധി സംസ്ഥാന സർക്കാറിന് കുരുക്കാവുന്നു. വിധിയുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന വിദ്യാ ർഥികൾക്ക് അപേക്ഷിക്കാൻ പ്രവേശന പരീക്ഷാകമീഷണറുടെ വെബ്സൈറ്റ് തിങ്കളാഴ്ച മുതൽ തു റക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി. വിധി നടപ്പാക്കുന്നതിന് സർക്കാർ അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടി. മുഴുവൻ സീറ്റിലും കേരളത്തിലെ വിദ്യാർഥികൾക്ക് മാത്രം പ്രവേശനമെന്നാണ് നിലവിലെ വ്യവസ്ഥക്കെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വിധി.
ഫീസ് നിർണയത്തിലും വിദ്യാർഥിപ്രവേശനത്തിലും സ്വാശ്രയ മാനേജ്മെൻറുകളെ വരുതിയിൽ നിർത്തുന്നതിൽ ഒരുപരിധിവരെ വിജയിച്ച സർക്കാറിനെ കോടതിവിധിയുടെ മറവിൽ അപ്രതീക്ഷിത നീക്കത്തിലൂടെ മാനേജ്മെൻറുകൾ സമ്മർദത്തിലാക്കി. നേരേത്ത, ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് പ്രത്യേക ക്വോട്ടക്കായി ചില മാനേജ്മെൻറുകൾ ശ്രമം നടത്തിയപ്പോൾ സർക്കാറും പ്രവേശനമേൽനോട്ടസമിതിയും ചേർന്ന് പരാജയപ്പെടുത്തിയിരുന്നു. കമ്യൂണിറ്റി േക്വാട്ടയിൽനിന്ന് നിശ്ചിത ശതമാനം സീറ്റുകൾ ഇതരസംസ്ഥാന വിദ്യാർഥികൾക്ക് നീക്കിവെച്ച് സീറ്റ് കച്ചവടത്തിനാണ് മാനേജ്മെൻറുകൾ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടു.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയത്തിന് സംസ്ഥാന സർക്കാർ രൂപവത്കരിച്ച ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതിക്ക് അധികാരമില്ലെന്ന മാനേജ്മെൻറുകളുടെ വാദം കോടതി നേരേത്ത തള്ളിയിരുന്നു. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ മാനേജ്മെൻറുകൾ മറ്റൊരു ഹരജിയിലൂടെ ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി വിധി. ഇൗ മാസം 20 വരെ അപേക്ഷിക്കാം.
നേരേത്ത മാർച്ച് 31ന് അപേക്ഷാസമയം അവസാനിപ്പിച്ചപ്പോൾ കേരളത്തിൽനിന്ന് 96,000ത്തോളം വിദ്യാർഥികൾ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിച്ചിരുന്നു. പുതിയ വിധിക്കെതിരെ അപ്പീൽ സാധ്യത ഇല്ലെന്നാണ് സർക്കാറിന് ലഭിച്ച വിദഗ്ധോപദേശം. ഇൗ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുന്ന രീതിയിൽ പ്രവേശനനടപടികൾ നടത്തുന്നത് സംബന്ധിച്ചാണ് സർക്കാർ നിയമോപദേശം തേടിയത്. ഇതരസംസ്ഥാന വിദ്യാർഥികൾക്കായി പ്രത്യേക ക്വോട്ടയാണ് മാേനജ്മെൻറുകളുടെ ലക്ഷ്യം. ഇതിനായി ഇവർ വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
സ്വന്തം ഇഷ്ടപ്രകാരം ഫീസ് വാങ്ങാൻ സാധിക്കുന്ന രീതിയിൽ നിശ്ചിതശതമാനം സീറ്റുകളാണ് മാനേജ്മെൻറുകളുടെ ആവശ്യം. കോടതി നിർദേശപ്രകാരം ഫീസ് നിർണയകമ്മിറ്റി പുനഃസംഘടിപ്പിച്ച് ഫീസ്നിർണയം പൂർത്തിയാക്കാൻ സർക്കാർ ശ്രമം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത കോടതിവിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.