തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജ് പ്രവേശന ത്തിന് സർക്കാറും മാനേജ്മെൻറ് അസോസിയേഷനും ധാരണയിലെത്തി.
കഴ ിഞ്ഞവർഷത്തെ ഫീസ് ഘടന മാറ്റമില്ലാതെ തുടരാൻ ഉന്നത വിദ്യാഭ്യാസ മ ന്ത്രി ഡോ. കെ.ടി. ജലീൽ വിളിച്ച യോഗത്തിൽ തീരുമാനമായി. 50 ശതമാനം സീറ്റില േക്ക് സർക്കാറിനുവേണ്ടി പ്രവേശന പരീക്ഷാ കമീഷണർ അലോട്ട്മെൻറ് നടത്തും.
50 ശതമാനം സീറ്റിലേക്ക് മാനേജ്മെൻറുകളും പ്രവേശനം നടത്തും. ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് പ്രവേശന പരീക്ഷ പാസാകണമെന്ന നിബന്ധന പിൻവലിക്കണമെന്ന മാനേജ്മെൻറ് അസോസിയേഷെൻറ ആവശ്യം സർക്കാർ തള്ളി. ധാരണപ്രകാരം സർക്കാറിന് നൽകുന്ന 50 ശതമാനം സീറ്റിൽ പകുതിയിൽ, കുറഞ്ഞ വരുമാനക്കാർക്ക് വാർഷിക ഫീസ് 50,000 രൂപയായിരിക്കും.
പകുതിയിൽ വാർഷിക ഫീസ് 50,000 രൂപക്ക് പുറമെ 25,000 രൂപ സ്പെഷൽ ഫീസും ഇൗടാക്കാം. മാനേജ്മെൻറ് ക്വോട്ടയിൽ വരുന്ന 35 ശതമാനം സീറ്റിൽ 99,000 രൂപ വരെയായിരിക്കും വാർഷിക ഫീസ്. 25,000 രൂപ സ്പെഷൽ ഫീസും ഒന്നരലക്ഷം രൂപവരെ പലിശരഹിത നിക്ഷേപവും സ്വീകരിക്കാം. 15 ശതമാനം എൻ.ആർ.െഎ ക്വോട്ടയിൽ ഒന്നരലക്ഷം രൂപ വാർഷിക ഫീസും 25,000 രൂപ സ്പെഷൽ ഫീസും ഒന്നരലക്ഷം രൂപ പലിശരഹിത നിക്ഷേപമായും സ്വീകരിക്കാം.
പത്തുവർഷം പൂർത്തിയായ നിലവാരമുള്ള സ്വാശ്രയ കോളജുകൾക്ക് സ്ഥിരം അഫിലിയേഷൻ നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. സാേങ്കതിക സർവകലാശാലയിൽ ഒടുക്കേണ്ട അഫിലിയേഷൻ ഫീസ് പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിലാക്കണമെന്ന അസോസിയേഷെൻറ ആവശ്യത്തിൽ തീരുമാനമെടുക്കാൻ സർവകലാശാലക്ക് നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു. പ്രവേശനം നേടുന്ന ഒാരോ വിദ്യാർഥിക്കും 1000 രൂപ എന്ന നിരക്കിൽ അഫിലിയേഷൻ ഫീസ് നൽകാൻ തയാറാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അഫിലിയേഷൻ ഫീസിന് പുറമെ 25 ലക്ഷം രൂപ നിക്ഷേപമായി കെട്ടിവെക്കണമെന്ന സർവകലാശാലയുടെ നിർദേശം അംഗീകരിക്കാനാകില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. മന്ത്രിക്ക് പുറമെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, സാേങ്കതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, രജിസ്ട്രാർ ഡോ. ജി.പി. പത്മകുമാർ, പ്രവേശന പരീക്ഷാ കമീഷണർ എ. ഗീത, അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രഫ. കെ. ശശികുമാർ, ബിജു രമേശ്, കെ.ജി. മധു, പ്രഫ. പി.ഒ.ജെ. ലബ്ബ, ഇഗ്നേഷ്യസ്, കെ.എം. മൂസ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.