തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ജസ്റ്റിസ് കെ.കെ. ദിനേശൻ ചെയർമാനായി നിയമിച്ച മൂന്നംഗ കമീഷെൻറ പരിഗണന വിഷയങ്ങളിൽ സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും പ്രശ്നങ്ങൾ ഉൾപ്പെടുത്തി. കമീഷെൻറ പരിഗണന വിഷയങ്ങൾ സംബന്ധിച്ച് സർക്കാർ പ്രത്യേകം ഉത്തരവിറക്കി. ഇതിലാണ് സ്വാശ്രയ കോളജുകളിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കുപുറമെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രശ്നങ്ങൾകൂടി ഉൾപ്പെടുത്തിയത്.
സംസ്ഥാന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കമീഷനെ നിയോഗിച്ചത്. ഇത്തരം കോളജുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ, പി.ടി.എ സംവിധാനം, കോളജ് മാനേജ്മെൻറുകൾ തുടങ്ങിയവയെല്ലാം കമീഷെൻറ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് കെ.കെ. ദിനേശനുപുറമെ ഡോ. കെ.കെ.എൻ. കുറുപ്പ്, പ്രഫ. ആർ.വി.ജി. േമനോൻ എന്നിവർ കമീഷൻ അംഗങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.