തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സര്‍ക്കാറുമായി കരാറുണ്ടാക്കിയ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്.ഐ സീറ്റുകളിലെ ഫീസ് 15ല്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി. 85 ശതമാനം സീറ്റുകളിലേക്ക് അഞ്ചുലക്ഷം ഫീസിന് പുറമെ ആറ് ലക്ഷത്തിെൻറ ബാങ്ക് ഗാരണ്ടി നൽകണമെന്ന വ്യവസ്ഥയും മാറ്റി. ബാങ്ക് ഗ്യാരണ്ടിക്ക് പകരം ആറു ലക്ഷം രൂപക്ക് ബോണ്ട് നൽകിയാല് മതിയെന്നാണ് വിജ്ഞാപനം തിരുത്തിയത്. ഇതനുസരിച്ച് ഈ കോളജുകളിലെ വാര്‍ഷികഫീസ് 11 ലക്ഷമെന്നത് അഞ്ചുലക്ഷമാക്കി സാങ്കേതിക തിരുത്തലും വരുത്തി. വ്യാഴാഴ്ച രാത്രി പ്രവേശന പരീക്ഷ കമീഷണര്‍ ഇറക്കിയ വിജ്ഞാപനം തിരുത്തിയാണ് വെള്ളിയാഴ്ച പുതിയ വിജ്ഞാപനം ഇറക്കിയത്.
വിജ്ഞാപനം ഇറങ്ങിയപ്പോൾതന്നെ ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ പ്രവേശന പരീക്ഷ കമീഷണറേറ്റ് തയാറായതുമില്ല. ഈ കോളജുകളില്‍ 20 ശതമാനം സീറ്റുകളിൽ ബി.പി.എൽ/ എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ ഫീസ് നിശ്ചയിക്കുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. എന്നാൽ, വിജ്ഞാപനം വന്നപ്പോള്‍ അത് സര്‍ക്കാര്‍ ഒഴിവാക്കി നൽകി. ഇതോടെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രണ്ട് കോളജുകളില്‍ 25,000ന് പഠിക്കാനാകുമെന്ന പ്രഖ്യാപനം വെറും പാഴ്വാക്കായി. എന്നാൽ, കരാറിലെ മറ്റ് വ്യവസ്ഥകൾ കോടതി റദ്ദാക്കിയതോടെയാണ് 25000 രൂപയിൽ വിദ്യാർഥികൾക്ക് പഠനാവസരം എന്ന പ്രഖ്യാപനത്തിൽ പിന്മാറാൻ കാരണമെന്നാണ് സൂചന.
എന്നാൽ, സർക്കാറുമായുണ്ടാക്കിയ കരാർ നിലനിൽക്കില്ലെന്ന് വെള്ളിയാഴ്ച ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് എം.ഇ.എസ് അധികൃതർ അറിയിച്ചു. ഇൗ സാഹചര്യത്തിലാണ് ഫീസ് ഘടനയിൽ മാറ്റം വന്നതെന്നും അവർ പറഞ്ഞു. സമാനരീതിയിൽ കരാര്‍ ഒപ്പിട്ട പരിയാരം മെഡിക്കല്‍ കോളജില്‍ 10 ബി.പി.എല്‍/ കുറഞ്ഞവരുമാനാക്കാരായ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയും 13 എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 45,000 രൂപയും എന്ന വാര്‍ഷിക ഫീസ് നിലനിർത്തിയിട്ടുണ്ട്. പരിയാരം ഡെൻറല്‍ കോളജിലും ബി.പി.എല്‍/ കുറഞ്ഞ വരുമാനക്കാരായ ആറ് വിദ്യാര്‍ഥികള്‍ക്ക് 23,000 രൂപയിലും എട്ട് എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 44,000 രൂപയിലും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇൗ ഇളവ് വ്യാഴാഴ്ച ഇറക്കിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഹൈകോടതി ഉത്തരവിനെതുടര്‍ന്നാണ് സ്വാശ്രയ പ്രവേശനത്തിന് കഴിഞ്ഞദിവസം പ്രവേശന പരീക്ഷാകമീഷണര്‍ ഫീസ് പട്ടിക സഹിതം വിജ്ഞാപനം ഇറക്കിയത്. സർക്കാറുമായി കോളജുകൾ നടത്തിയ വിലപേശലിനെ തുടർന്നാണ് ഫീസ് ഘടനയിൽ വീണ്ടും മാറ്റങ്ങൾ വന്നതും വിജ്ഞാപനം തിരുത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.