കൊച്ചി: പണമിടപാടിലെ ആധുനിക രീതികൾ വരുത്തിവെച്ച വരുമാന നഷ്ടം മറികടക്കാൻ ബാങ്കുകൾ സർവിസ് ചാർജിലൂടെ മറുവഴി തേടുന്നു. ഏതുവിധേനയും വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് സർവിസ് ചാർജ് കുത്തനെ വർധിപ്പിച്ചത്. ആദ്യം പുതുതലമുറ ബാങ്കുകൾ ഏർപ്പെടുത്തിയ സർവിസ് ചാർജ് പൊതുമേഖല ബാങ്കുകൾ അനുകരിക്കുകയായിരുന്നു.
നേരേത്ത ബിസിനസ് ഇടപാടുകൾക്കും മറ്റും ഡിമാൻഡ് ഡ്രാഫ്റ്റുകളാണ് ഉപയോഗിച്ചിരുന്നത്. ഒരുലക്ഷം രൂപയുെട ഡിമാൻഡ് ഡ്രാഫ്റ്റിന് 150 രൂപ കമീഷനായി ബാങ്കിന് ലഭിക്കുമായിരുന്നു. ബിസിനസ് ഇടപാടുകാർ ആർ.ടി.ജി.എസ്, നെഫ്റ്റ് തുടങ്ങിയ ഒാൺലൈൻ സംവിധാനങ്ങളിലേക്ക് മാറിയതോടെ 10 രൂപക്കടുത്ത് മാത്രമാണ് കമീഷൻ. എനിവേർ ബാങ്കിങ് (എ.ഡബ്ല്യൂ.ബി) സംവിധാനമുപയോഗിച്ച് അധികം പണച്ചെലവില്ലാതെ നിമിഷങ്ങൾക്കകം പണം കൈമാറാൻ കഴിയുമെന്ന് വന്നതോടെ കൂടുതൽ കമീഷൻ ലഭിക്കുന്ന ടെലി ട്രാൻസ്ഫർ വഴിയുള്ള വരുമാനവും നിലച്ചു. എ.ടി.എമ്മും കാഷ് ഡെപോസിറ്റ് മെഷീനുകളും വ്യാപകമായതോടെ ചെക്ക് കൈമാറ്റം ഇല്ലാതായി.
വായ്പ തിരിച്ചടവിന് ചെക്ക് നൽകുന്ന രീതിക്ക് പകരം അക്കൗണ്ടിൽനിന്ന് വായ്പ അക്കൗണ്ടിലേക്ക് കൃത്യമായ തീയതികളിൽ പണം കൈമാറുന്ന സ്റ്റാൻഡിങ് ഒാർഡർ സംവിധാനം വ്യാപകമായി. ചെക്കിെൻറ പ്രാധാന്യം കുറഞ്ഞതോടെ അതുവഴിയുള്ള കമീഷൻ വരുമാനവും നിലച്ചു. മിനിമം ബാലൻസും സർവിസ് ചാർജും എസ്.ബി.െഎയാണ് നടപ്പിൽവരുത്തുന്നതെങ്കിലും ഷെഡ്യൂൾഡ് ബാങ്കുകളും പിന്തുടരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.