കണ്ണൂര്‍: കരുവന്നൂര്‍ വിഷയത്തില്‍ സഹകരണ പ്രസ്ഥാനത്തെ തകർക്കാനായി ആസൂത്രിതമായി തിരക്കഥയുണ്ടാക്കി തൃശൂരിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനായി കളമൊരുക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഒരു ബാങ്കിൽനിന്ന് മറ്റൊരു ബാങ്കിലേക്ക് ബി.ജെ.പി പദയാത്ര നടത്തുകയാണ്. ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് സർക്കാറിനെയും സി.പി.എമ്മിനെയും അതുവഴി സഹകരണ മേഖലയെയും കടന്നാക്രമിക്കുന്നു.
ആ രംഗത്തില്ലാത്ത നേതാക്കന്മാരെ കൽതുറുങ്കിലടക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.