കൊച്ചിയിൽ കുടിവെള്ളക്ഷാമം രൂക്ഷം; അതൃപ്തി പ്രകടിപ്പിച്ച് കോർപറേഷൻ

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്​ മേ​യ​ര്‍ എം. ​അ​നി​ൽ​കു​മാ​ർ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്തു. ഓ​ണ​ക്കാ​ല​ത്ത് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​തി​ൽ കൗ​ൺ​സി​ലി​ന്‍റെ അ​തൃ​പ്തി യോ​ഗ​ത്തി​ൽ മേ​യ​ർ അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ അ​മൃ​ത് ഉ​ള്‍പ്പെ​ടെ വി​വി​ധ പ്രോ​ജ​ക്ടു​ക​ളി​ലൂ​ടെ ജ​ല അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ഗ​ര​സ​ഭ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. എ​ന്നി​ട്ടും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും ഓ​ണ​ക്കാ​ല​ത്ത് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​ത് ഇ​തു​മൂ​ല​മാ​ണെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

വെ​ണ്ണ​ല, പു​തി​യ റോ​ഡ്, സു​ന്ദ​രി​മു​ക്ക്, താ​ന്നി​ക്ക​ല്‍, കീ​ര്‍ത്തി​ന​ഗ​ര്‍, എ​ള​മ​ക്ക​ര, പ​ള്ളു​രു​ത്തി, ഇ​ട​ക്കൊ​ച്ചി ഭാ​ഗ​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​നെ​ക്കു​റി​ച്ചും കൗ​ണ്‍സി​ല​ര്‍മാ​ർ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം ഒ​ഴി​വാ​ക്കാ​ന്‍ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​ന്ത​ര​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഇ​ട​പെ​ട​ല്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. ക്ഷാ​മം പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ജ​ല​ല​ഭ്യ​ത കൂ​ട്ടേ​ണ്ട​തു​ണ്ടെ​ന്ന് ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​രും യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്ന് ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍കി. കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ല അ​തോ​റി​റ്റി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന്​ എ​ല്ലാ മാ​സ​വും അ​വ​ലോ​ക​ന​യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മേ​യ​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ കൗ​ണ്‍സി​ല​ര്‍മാ​രാ​യ കെ.​ബി. ഹ​ര്‍ഷ​ല്‍, സി.​ഡി. വ​ത്സ​ല​കു​മാ​രി, സ​ജി​നി ജ​യ​ച​ന്ദ്ര​ന്‍, ജ​ല അ​തോ​റി​റ്റി സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​ര്‍ ഉ​ള്‍പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Severe shortage of drinking water in Kochi; Corporation expressing displeasure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.