കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒാർത്തഡോക്സ് വൈദികൻ കീഴടങ്ങി. കേസിൽ രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡി.വൈ.എസ്.പി ഒാഫീസിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോബ് മാത്യുവാണ് യുവതിയുടെ കുമ്പസാര രഹസ്യത്തിെൻറ പേരിൽ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയത്.
ജോബ് മാത്യുവിനെ കോടതിയില്‍ ഹാജരാക്കും. വൈദികനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.കേസിൽ രണ്ട് വൈദികരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവർ കീഴടങ്ങില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം ഫാ. ജോബ് മാത്യു ഉൾപ്പെടെയുള്ള മൂന്ന് പുരോഹിതരുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളിയിരുന്നു. ജോബ് മാത്യുവിനെ കൂടാതെ ഒന്ന്, നാല് പ്രതികളായ ഫാ. സോണി വര്‍ഗീസ്, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ഹരജികളാണ് സിംഗിൾ ബെഞ്ച് തള്ളിയത്. ഹരജിക്കാർക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കാനും നിയമത്തിന് മുന്നിൽ നിന്ന് ഒളിച്ചോടാനുമുള്ള സാധ്യത വിലയിരുത്തിയുമാണ് ഉത്തരവ്. മലങ്കര ഒാർത്തഡോക്സ് സിറിയൻ ചർച്ചിലെ വൈദികരായ ഹരജിക്കാർക്കും മറ്റ് രണ്ട് പേർക്കുമെതിരെയാണ് പീഡനത്തിന് കേസെടുത്ത് തിരുവനന്തപുരം ൈക്രംബ്രാഞ്ച് എസ്.പിയുെട നേതൃത്വത്തിൽ അന്വേഷിക്കുന്നത്.
വിവാഹ വാഗ്ദാനം നൽകി 1999 നവംബർ മുതൽ ഒന്നാം പ്രതി ലൈംഗിക ചൂഷണം നടത്തി വരുന്നതായാണ് യുവതിയുടെ മൊഴി. ഒന്നാം പ്രതി മറ്റൊരാളെ വിവാഹം കഴിച്ച 2002വരെ പീഡനം തുടർന്നു. വിവരങ്ങൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 2005ൽ പീഡനം പുനരാരംഭിച്ചു. ഒന്നാം പ്രതി േജാലി ചെയ്യുന്ന തിരുവല്ലയിലെ സ്കൂളിലായിരുന്നു ഇത്. 2017വരെ ചൂഷണം തുടർന്നു. ഒന്നാം പ്രതിയുമായുള്ള ബന്ധം കുമ്പസാരത്തിനിടെ രണ്ടാം പ്രതിയായ പള്ളി വികാരിയോട് പറഞ്ഞതിനെ തുടർന്ന് ഇയാളും 2012 വരെ ചൂഷണം ചെയ്തു. ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തിയാണ് മൂന്നാം പ്രതി പീഡിപ്പിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
പിന്നീടാണ് ഡൽഹിയിൽ നിന്നുള്ള നാലാം പ്രതിയായ വൈദികെൻറ പീഡനം. കൗൺസലറായ അദ്ദേഹത്തോട് തെൻറ അനുഭവം പറഞ്ഞത് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാൻ തുടങ്ങിയത്. കേരളത്തിൽ വന്നപ്പോഴൊക്കെ മുന്തിയ ഹോട്ടലിൽ തങ്ങിയാണ് പീഡിപ്പിച്ചത്. ഹോട്ടൽ ബില്ലും തന്നെക്കൊണ്ട് അടപ്പിച്ചു. ഹോട്ടലിൽ ബില്ലടച്ചതിെൻറ രേഖ ഭർത്താവിെൻറ ശ്രദ്ധയിൽപെട്ടതിെന തുടർന്നുള്ള അന്വേഷണങ്ങളാണ് പീഡനപരമ്പരയുടെ ചുരുളഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.