പീഡനം: പ്രതിക്ക് 128 വർഷം തടവും പിഴയും

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും. പെ​ൺ​കു​ട്ടി​യെ 2020 ജൂ​ൺ മു​ത​ൽ 2021 ജൂ​ൺ​വ​രെ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ ക​ല്ലാ​യി അ​റ​ക്ക​ത്തൊ​ടു​ക റാ​സി മ​ൻ​സി​ലി​ൽ ഇ​ല്യാ​സ് അ​ഹ​മ്മ​ദി​നെ (35) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജ് രാ​ജീ​വ് ജ​യ​രാ​ജ് 20 കൊ​ല്ലം ക​ഠി​ന​ത​ട​വി​നും 6,60,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

പി​ഴ സം​ഖ്യ​യി​ൽ​നി​ന്ന് 5,00,000 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണം. പി​ഴ അ​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ 6 കൊ​ല്ല​വും 7 മാ​സം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വി​വി​ധ വ​കു​പ്പു​ക​ളി​ൽ മൊ​ത്തം 128 കൊ​ല്ലം ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും ശി​ക്ഷ ഒ​രു​മി​ച്ച് 20 വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​ൻ. ര​ഞ്ജി​ത് ഹാ​ജ​രാ​യി.

മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ ദീ​പ്തി വി.​വി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഉ​ണ്ണി​നാ​രാ​യ​ൺ, മ​നോ​ജ് കു​മാ​ർ, ശ്യാം ​എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹാ​യി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ലാ​ലു അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

Tags:    
News Summary - Sexual Assault- Accused gets 128 years imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.