പീഡനം: പ്രതിക്ക് 128 വർഷം തടവും പിഴയും
text_fieldsകോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും. പെൺകുട്ടിയെ 2020 ജൂൺ മുതൽ 2021 ജൂൺവരെ പലതവണ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന കേസിൽ കല്ലായി അറക്കത്തൊടുക റാസി മൻസിലിൽ ഇല്യാസ് അഹമ്മദിനെ (35) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജ് രാജീവ് ജയരാജ് 20 കൊല്ലം കഠിനതടവിനും 6,60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
പിഴ സംഖ്യയിൽനിന്ന് 5,00,000 രൂപ പെൺകുട്ടിക്ക് നൽകണം. പിഴ അടച്ചിട്ടില്ലെങ്കിൽ 6 കൊല്ലവും 7 മാസംകൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിൽ മൊത്തം 128 കൊല്ലം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർ ആർ.എൻ. രഞ്ജിത് ഹാജരായി.
മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്.ഐ ദീപ്തി വി.വി രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ ഉണ്ണിനാരായൺ, മനോജ് കുമാർ, ശ്യാം എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. ഇൻസ്പെക്ടർ ബെന്നി ലാലു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.