ലൈംഗികാതിക്രമം: താൽകാലിക ജീവനക്കാരന് സസ്പെൻഷൻ

കോട്ടയം: മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ പെർഫ്യൂഷനിസ്റ്റ് ട്രെയിനിക്കുനേരെ ലൈംഗികാതിക്രമണ ശ്രമം നടന്നെന്ന പരാതിയിൽ താൽകാലിക ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

ഹൃദയ ശസ്ത്രക്രിയ മേധാവി കൂടിയായ ആശുപത്രി സൂപ്രണ്ടിനാണ് യുവതി പരാതി നൽകിയത്. പരാതിക്കാരിയും പരാതിക്ക് വിധേയനായ ജീവനക്കാരനും ഹൃദയശസ്ത്രക്രിയ വിഭാഗത്തിൽപെട്ടവരായതിനാൽ ആശുപത്രി സൂപ്രണ്ട് പരാതി കോളജ് പ്രിൻസിപ്പലിന് കൈമാറിയിരുന്നു.

തുടർന്ന് വനിതകൾക്കെതിരായ പരാതികൾ അന്വേഷിക്കുന്ന വിമൻസ് ഇന്‍റേണൽ കമ്മിറ്റിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഈ മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

Tags:    
News Summary - Sexual assault: Suspension of temporary employee in kottayam medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.