ഉദ്യോഗസ്ഥക്കെതിരെ പീഡന ശ്രമം: റിട്ട.സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ അപ്പീൽ തള്ളി

തിരുവനന്തപുരം: ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് സർവേ റിട്ട. ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ നടപടി. തൃശൂർ സർവേ മുൻ ഡെപ്യൂട്ടി ഡയറക്ടർ മധുലിമായക്കെതിരെയുള്ള അച്ചടക്ക നടപടി ശരിവെച്ചാണ് ഉത്തരവ്. അദ്ദേഹം നൽകിയ അപ്പീൽ തള്ളി. 

2009 ഓഗസ്റ്റ് 12നായിരു​ന്നു പരാതിക്ക് ആസ്പദമായ സംഭവം. അന്ന് സർവേ ഭൂരേഖ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന മധുലിമായക്കെതിരെ അദ്ദേഹത്തിൻെറ കീഴിൽ ഉദ്യോഗസ്ഥയായ വടക്കാഞ്ചേരി സർവേ സൂപ്രണ്ടാണ് പരാതി നൽകിയത്.  ആഗസ്റ്റ് 12ന് മധുലിമായ മോശമായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്​തെന്നായിരുന്നു പരാതി. സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ ഉഷ, സീനിയർ സൂപ്രണ്ട് രമാദേവി എന്നിവരെ  സർവേ ഡയറക്ടർ പ്രാഥമിക അന്വേഷണത്തിന് നിയോഗിച്ചു. ഇവരുടെ അന്വേഷണത്തിൽ മധുലിമായ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് തൃശൂർ ഡെപ്യൂട്ടി കലക്ടർ പി.കെ. ജയശ്രി സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിലും മധുലിമായ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി. സർവേ ഡയറക്ടറും പരാതി നിലനിൽക്കുന്നതാണെന്ന് റിപ്പോർട്ട് നൽകി.

എന്നാൽ, ഉദ്യോഗസ്ഥ സൃഷ്ടിച്ചെടുത്ത തിരക്കഥയാണ് തനിക്കെതിരായ പരാതിയെന്നായിരുന്നു മധുലിമായയുടെ മറുപടി. ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായപ്പോൾ ഔദ്യോഗികമായി അവരെ ശകാരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം മൊഴിനൽകി. 2009 ആഗസ്റ്റ് 12ന് റീസർവ്വെ സൂപ്രണ്ട് ഓഫീസിൽ മധുലിമായ സന്ദർശനം നടത്തിയെങ്കിലും അക്കാര്യം വർക്ക് ഡയറിയിൽ രേഖപ്പെടുത്തിയിട്ടില്ല. അത് മനപൂർവമാണെന്ന് സംശയിക്കേണ്ടിരിക്കുവെന്നാണ് റിപ്പോർട്ട്. 

അതേസമയം, അദ്ദേഹം ഓഫീസിൽ എത്തിയതായി ജീവനക്കാർ മൊഴി നൽകി. പരാതിക്കാരി കൃത്യവിലോപം നടത്തിയെന്ന് അവകാശപ്പെടുന്ന മധുലിമായ ഉയർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെടുകയോ സർവേ ഡയറക്ടർ റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. അതുപോലെ അനാവശ്യമായി ഉദ്യോഗസ്ഥയെ ക്യാമ്പ് ഓഫീസിൽ എത്തിക്കുന്നതിന് അവസരമൊരുക്കിയെന്നും കണ്ടെത്തി. ഇതെല്ലാം  മധുലിമായ ബോധപൂർവ്വം ചെയ്ത കാര്യങ്ങളാണെന്ന് സർവേ ഡയറക്ടർ നടത്തിയ അന്വേഷണത്തിലും വ്യക്തമായി. ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. സർവേ ഡയറക്ടറേറ്റിലെ വനിതാ സെൽ,  പ്രാഥമിക അന്വേഷണം നടത്തിയ ഡെപ്യൂട്ടി കലക്ടർ എന്നിവർ  മധുലിമായയുടെ ഭാഗത്തുനിന്ന്​ സഭ്യമല്ലാത്ത പെരുമാറ്റം ഉണ്ടായതായി അഭിപ്രായപ്പെട്ടു.

ജോലിസ്ഥലത്ത് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനായിരുന്ന മധുലിമായക്കെതിരെ പരാതിയിൽ ആരോപിക്കുന്ന കുറ്റം നിലനിൽക്കുന്നതാണെന്നും കണ്ടെത്തി. ഇതേതുടർന്ന്​ മധുലിമായ നൽകിയ അപ്പീൽ അപേക്ഷ തള്ളി. അന്വേഷണ റിപ്പോർട്ടുകളും കണ്ടെത്തലുകളും തെറ്റാണെന്ന്  തെളിയിക്കുന്നതിന് ആവശ്യമായ പുതിയ തെളിവുകൾ മധുലിമായക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. 

Tags:    
News Summary - sexual harassment against employee; action aganst retd. survey deputy director -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.