പ്രവീണ

കെ.എസ്.യു പ്രവർത്തകയെ തട്ടിക്കൊണ്ടു പോയ എസ്.​എഫ്.ഐക്കാർ അറസ്റ്റിൽ

പൂത്തോട്ട (കൊച്ചി): ശ്രീനാരായണ ലോ കോളജില്‍ തെരഞ്ഞെടുപ്പിനിടെ കെ.എസ്.യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കുണ്ടന്നൂര്‍ സ്വദേശിനി രാജേശ്വരി ഉണ്ണികൃഷ്ണന്‍ (21), തലയോലപ്പറമ്പ് സ്വദേശി അതുല്‍ദേവ് (21), ചേലാമറ്റം സ്വദേശിനി ഗോപിക സുരേഷ് (21), കോലഞ്ചേരി സ്വദേശി സിദ്ധാര്‍ഥ് ഷാജി (21) എന്നിവരെയാണ് ഉദയംപേരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനി പ്രവീണയെയാണ് പൂത്തോട്ടയില്‍ മറ്റൊരു കോളജില്‍ പഠിക്കുന്ന പ്രവീണയുടെ അയല്‍വാസി തനിക്ക് വയറുവേദനയാണെന്നും ആശുപത്രിയില്‍ പോവണമെന്നും തെറ്റിദ്ധരിപ്പിച്ച്​ കാറില്‍ കയറ്റി ക്കൊണ്ടുപോയത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രവീണയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവും എസ്.എഫ്.ഐയും സമനിലയില്‍ സീറ്റ് നേടിയതോടെ പ്രവീണയെ നാമനിർദേശ പത്രിക നല്‍കുന്നതിനുള്ള സമയം തീരുന്നതുവരെ കാറില്‍ കൊണ്ടുനടക്കുകയും പിന്നീട് ഉദയംപേരൂര്‍ നടക്കാവില്‍ ഇറക്കിവിടുകയുമായിരുന്നു. പ്രതികളെ മജിസ്‌ട്രേറ്റിന്​ മുന്നില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു.

Tags:    
News Summary - Sfi Activists Booked For 'kidnap' Of Ksu Candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.