തിരുവനന്തപുരം: തന്നെ കുത്തിയത് എസ്.എഫ്.െഎ യൂനിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്തെന്ന് ആശുപത്രിയിൽ ചികിത്സയി ൽ കഴിയുന്ന അഖിലിെൻറ മൊഴി. സെക്രട്ടറി നസീം പിടിച്ചുനിര്‍ത്തിക്കൊടുത്തു. സംഘത്തില്‍ ഇരുപതിലേറെ എസ്.എഫ്.ഐക്ക ാരുണ്ടായിരുെന്നന്നും അഖിലിെൻറ മൊഴിയിൽ പറയുന്നു. ഡോക്ടർക്കാണ് മൊഴി നൽകിയത്.
മെഡിക്കല്‍ കോളജില്‍ പ്ര വേശിപ്പിച്ച സമയത്ത് അഖിലിെൻറ ആരോഗ്യനില മോശമായിരുന്നു. എന്താണ് സംഭവിച്ചതെന്ന ഡോക്ടറുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ശിവരഞ്ജിത്തിെൻറയും നസീമിെൻറയും പങ്കിനെക്കുറിച്ച് പറഞ്ഞത്. ഇൗ മൊഴിയുൾപ്പെട്ട റിപ്പോര്‍ട്ട് ഡോക്ടര്‍ പൊലീസിന് കൈമാറി. അഖിലിെൻറ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഡോക്ടര്‍മാരുടെ അനുമതി തേടിയിട്ടുണ്ട്.
മൊഴി രേഖപ്പെടുത്താൻ പൊലീസ് സംഘം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും സാധിച്ചില്ല. തൊറാസിക് െഎ.സി.യുവിൽ കഴിയുന്ന അഖിലിെൻറ ആരോഗ്യസ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടശേഷം മൊഴിയെടുക്കാമെന്ന നിർദേശമാണ് ഡോക്ടർമാർ നൽകിയതെന്നാണ് വിവരം.
അഖില്‍ ഉള്‍പ്പെടെയുള്ള സംഘം മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാന്‍റീനില്‍ ഒത്തുചേര്‍ന്ന് പാട്ടു പാടിയത് എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി നേതാക്കൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രതികളായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും പൊലീസ് സെലക്ഷന്‍ ലഭിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.