കണ്ണൂർ: ബിരുദ കോഴ്സിനു തോറ്റ എസ്.എഫ്.െഎ നേതാക്കൾ ബിരുദാനന്തര കോഴ്സിനു പഠനം തുടരുന്നു. ആഗസ്റ്റ് 31ന് നടക്കുന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കുന്നുമുണ്ട്. കണ്ണൂർ സർവകലാശാല തലശ്ശേരി കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര നിയമ ബിരുദ പരീക്ഷയിൽ തോറ്റ രണ്ട് നേതാക്കളാണ് ബിരുദാനന്തര കോഴ്സിൽ തുടരുന്നത്. ഇതിെനതിരെ പ്രതിഷേധവുമായി എ.െഎ.എസ്.എഫ്, കെ.എസ്.യു തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ബിരുദ പരീക്ഷ ഫലം കാത്തിരിക്കുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകാമെന്ന ഇളവുപയോഗിച്ചാണ് ഇവർ പ്രവേശനം നേടിയതത്. എന്നാൽ, ബിരുദ ഫലം പുറത്തുവന്നപ്പോൾ രണ്ടുപേരും പരാജയപ്പെട്ടു. എന്നാൽ കോഴ്സ് തുടരുകയും ചെയ്തു.
ബിരുദ പരീക്ഷയിൽ തോറ്റാൽ പുറത്താക്കുമെന്ന കരാർ ഒപ്പിട്ടായിരുന്നു പ്രവേശനം. ജൂൺ 25ന് ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിച്ചു. ഫലം പ്രസിദ്ധീകരിച്ചപ്പോൾ രണ്ടുപേരും പരാജയപ്പെട്ടു. എന്നാൽ, ഇരുവർക്കും കോഴ്സ് തുടരാൻ സർവകലാശാല അനുവാദം നൽകി. 31ന് നടക്കുന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരുവരുടെയും പത്രിക സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.