നൊച്ചിമ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ എടത്തല അൽ അമീൻ കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ അനധികൃതമായി നിർമ്മിച്ച താൽക്കാലിക ഓഫിസ്

സ്കൂൾ ഗ്രൗണ്ട്​ കൈയ്യേറി എസ്.എഫ്.ഐ താൽക്കാലിക ഓഫിസ് നിർമിച്ചതായി പരാതി

ആലുവ: സ്കൂൾ ഗ്രൗണ്ടിൽ എസ്.എഫ്.ഐ അനധികൃതമായി താൽക്കാലിക ഓഫിസ് നിർമിച്ചതായി പരാതി. എടത്തല അൽ അമീൻ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചിമ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ഓഫിസ് ഒരുക്കിയത്.

ഇതിനെതിരെ കെ.എസ്.യു ആലുവ ബ്ലോക്ക് ജനറൽ സെക്രട്ടറി ഹാഫിസ് ഹമീദ് നൊച്ചിമ സ്‌കൂൾ അധികൃതർക്ക് പരാതി നൽകി. പ്രാദേശിക സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് ഗവ. സ്കൂൾ ഗ്രൗണ്ട് കൈയ്യേറി താൽക്കാലിക ഓഫിസ് നിർമിക്കുകയും കൊടി തോരണങ്ങൾ സ്ഥാപിക്കുകയും ചെയ്തതെന്ന് പരാതിയിൽ ആരോപിച്ചു.

സ്കൂളിൽ നിന്നും 400 മീറ്ററോളം മാറി അൽ അമീൻ കോളജിനോട് ചേർന്നാണ് സ്കൂൾ ഗ്രൗണ്ട്. ഈ സൗകര്യം മുതലെടുത്താണ് കൈയ്യേറ്റം. അനധികൃതമായി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച ഓഫിസ് പൊളിച്ച് നീക്കണമെന്ന് പരാതിയിൽ ആവശ്യ​പ്പെട്ടു.

അതേസമയം, കൈയ്യേറ്റം അറിഞ്ഞിരുന്നില്ലെന്നും പരാതി ലഭിച്ച ഉടൻ ഷെഡ് പൊളിച്ച് നീക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്കൂൾ പ്രധാനാധ്യാപിക സുമ പറഞ്ഞു.


Tags:    
News Summary - SFI office built by encroaching school ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.