തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം വേെണ്ടന്ന ഹൈകോടതി നിലപാട് വിദ്യാർഥികളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. കാമ്പസ് സംഘടനാ പ്രവർത്തനം വിദ്യാർഥികളുടെ ജനാധിപത്യപരമായ അവകാശമാണ്. ഭരണഘടന ഉറപ്പുതരുന്ന പൗരസ്വാതന്ത്ര്യത്തെ നിരോധിച്ചുകൊണ്ടുള്ള ഹൈകോടതിയുടെ നിലപാട് ദൗർഭാഗ്യകരമാണ്.
വിദ്യാർഥികളുടെ ജനാധിപത്യവത്കരണവും വിദ്യാഭ്യാസത്തിെൻറ പുരോഗതിയും സാമൂഹിക മുന്നേറ്റവുമാണ് വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ സാക്ഷാത്കരിക്കുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിനെതിരായ ഏതൊരു നീക്കത്തെയും ഒറ്റക്കെട്ടായി വിദ്യാർഥി സമൂഹവും പൊതുജനങ്ങളും ചെറുത്തുതോൽപിക്കണമെന്നും പ്രസ്താവന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.