തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.െഎ ഉപയോഗിക്കുന്ന യൂനിയൻ ഒാഫി സിലും സർവകലാശാലയുടെ ഉത്തരക്കടലാസുകളും അധ്യാപകെൻറ സീലും കണ്ടെത്തി. കോളജ് വിദ ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള അഡീഷനൽ ഡയറക്ടർ സുമയുടെ നേതൃത്വത്തിൽ നടത് തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് ഉത്തരക്കടലാസും കായികവിഭാഗം ഡയറക്ടറുടെ വ്യാജ സീലും കണ്ടെത്തിയതിന് പിന്നാലെയാണ് യൂനിയൻ ഒാഫിസിൽനിന്ന് ഇവ കണ്ടെടുത്തത്. ഇതോടെ ഉത്തരക്കടലാസ് ദുരുപയോഗം കോളജ് യൂനിയെൻറയും എസ്.എഫ്.െഎ യൂനിറ്റിെൻറയും അറിവോടെയാണെന്നതിന് തെളിവായി. കോളജ് ബോട്ടണി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. എസ്. സുബ്രഹ്മണ്യെൻറ പേരിലുള്ള സീലാണ് കണ്ടെടുത്തത്. ഇത് വ്യാജ സീലാണെന്നും വർഷങ്ങളായി ഉപയോഗിക്കുന്ന സീൽ തെൻറ കൈവശമുണ്ടെന്നും ഡോ. സുബ്രഹ്മണ്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
എതിരാളികളെ കായികമായി കൈകാര്യം ചെയ്തിരുന്ന കോളജിലെ ‘ഇടിമുറി’ എന്നറിയപ്പെടുന്ന യൂനിയൻ ഒാഫിസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. സ്റ്റേജിന് പിന്നിലെ ഒാഫിസ് മുറിയിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പിയും ഗ്യാസ് അടുപ്പും കണ്ടെത്തി. മുറിക്കകത്തെ ഷെൽഫ് ഉൾപ്പെടെയുള്ളവ പൊളിച്ചാണ് പരിശോധന നടത്തിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിെൻറ നടപടിയെ അഡീഷനൽ ഡയറക്ടർ ന്യായീകരിച്ചു. പ്രിൻസിപ്പലിെൻറ ഭാഗത്ത് തെറ്റില്ലെന്നും വീഴ്ചയുണ്ടായത് പരിചയക്കുറവുമൂലമാണെന്നും അഡീഷനൽ ഡയറക്ടര്‍ സുമ പറഞ്ഞു.
അതേസമയം, ഉത്തരക്കടലാസുകൾ പ്രതിയുടെ വീട്ടിൽനിന്ന് ഉൾപ്പെടെ കണ്ടെടുത്ത സാഹചര്യത്തിൽ പരീക്ഷാ ചുമതലയുള്ള അധ്യാപകനെ നീക്കാൻ കോളജ് കൗൺസിൽ തീരുമാനിച്ചു. കേസിൽ പ്രതികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹിം, അമർ, ആദിൽ, അദ്വൈത്, ആരോമൽ എന്നിവരെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. പുറത്താക്കപ്പെട്ട വിദ്യാർഥികൾക്ക് ഭാവിയിൽ മറ്റ് കോഴ്സുകളിലേക്ക് പുനഃപ്രവേശനം നൽകുന്ന രീതി അവസാനിപ്പിക്കാനും തീരുമാനമായി. പുനഃപ്രവേശനരീതിയിലൂടെയാണ് പല എസ്.എഫ്.െഎ നേതാക്കളും കോളജിൽ കയറിപ്പറ്റുന്നതെന്ന് കണ്ടെത്തിയിരുന്നു. േകാളജിൽ രാത്രി പൊലീസ് നിരീക്ഷണം ആവശ്യമാണെന്ന് സർക്കാറിലേക്ക് ശിപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.