ബൈജു കൊടുവള്ളിക്കും എം. അനുവിനും അനിത എസിനും മീഡിയ അക്കാദമി ഫെല്ലോഷിപ്പ്

ബൈജു കൊടുവള്ളിക്കും എം. അനുവിനും അനിത എസിനും മീഡിയ അക്കാദമി ഫെല്ലോഷിപ്പ്


കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ മാധ്യമ ഗവേഷണ ഫെല്ലോഷിപ്പുകൾ മാധ്യമത്തിലെ മൂന്നു പേർക്ക്. മാധ്യമം കൊച്ചി ബ്യൂറോയിലെ സീനിയർ ഫോട്ടോ ജേണലിസ്റ്റ് ബൈജു കൊടുവള്ളി, കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം. അനു, സീനിയർ സബ് എഡിറ്റർ അനിത എസ്. എന്നിവർക്കാണ് ഫെലോഷിപ്പ്. 10,000 രൂപയുടെ ഫെല്ലോഷിപ്പിനാണ് മൂന്നുപേരും അർഹരായത്.

കോഴിക്കോട് ജില്ലയിൽ കൊടുവള്ളി കരുവൻപൊയിൽ മുണ്ടുപാലത്തിങ്ങൽ നാരായണൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയും മകനാണ് ബൈജു. ഭാര്യ: മിനി കെ.ടി. അനയ് ബൈജു, അവനിക ബൈജു എന്നിവർ മക്കളാണ്.

തൃശൂർ ജില്ലയിൽ ആറങ്ങോട്ടുകര മൂത്തേടത്ത് ചിന്നമണി അമ്മയുടേയും രാമചന്ദ്രൻ നമ്പ്യാരുടേയും മകളാണ് അനു. ഹൈകോടതി അഭിഭാഷകനായ പി.വി. ശ്രീനിവാസനാണ് ഭർത്താവ്. എ.എസ്. നീൽ മകനാണ്. 2022-23 ലെ കേരള മീഡിയ അക്കാദമിയുടെ ഫെല്ലോഷിപ്പ് നേടിയിരുന്നു.

പെരുമ്പാവൂർ അറക്കപ്പടി ഓണംവേലിൽ വീട്ടിൽ ഒ.കെ. ശിവന്റെയും സുനിത ശിവന്റെയും മകളാണ് അനിത. 2021-22 വർഷങ്ങളിലും ഇതേ ഫെ​ലോഷിപ്പ് നേടിയിരുന്നു.

Tags:    
News Summary - Three Kerala Media Academy Fellowships for Madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.