യൂനിവേഴ്സിറ്റി കോളജിലെ അക്രമം: എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ സ ംസ്ഥാന കമ്മിറ്റി തീരുമാനം. കോളജിലെ അക്രമ സംഭവങ്ങളിൽ യൂനിറ്റ് കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന കമ്മിറ്റി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

കൂടാതെ, അക്രമത്തിൽ പൊലീസിന്‍റെ പ്രതിപ്പട്ടികയിലുള്ള പ്രവർത്തകരെ സംഘടനയിൽനിന്ന് പുറത്താക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രസിഡൻറ് ശിവരഞ്ജിത്ത്, സെക്രട്ടറി എ.എൻ നസീം എന്നിവരടക്കം ആറ് പേരെയാണ് പുറത്താക്കിയത്.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യൂനിവേഴ്സിറ്റി കോളജിലെ യൂനിറ്റ് കമ്മിറ്റി തുടരാൻ യോഗ്യരല്ലെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് മാധ്യമങ്ങളെ അറിയിച്ചു. എസ്.എഫ്.ഐയുടെ യൂനിറ്റ് കമ്മിറ്റി പ്രവർത്തിക്കേണ്ട നിലവാരത്തിലേക്ക് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് യൂനിറ്റ് കമ്മിറ്റിക്ക് മാറാൻ കഴിഞ്ഞില്ലെന്നും സച്ചിൻ ദേവ് പ്രതികരിച്ചു.

പ്രതികളായവരെ കോളജിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചതായി പ്രിൻസിപ്പലും അറിയിച്ചു.

Tags:    
News Summary - sfi state committee in university college issue-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.