നടന്നത് അപകടം; അക്രമണം ഉണ്ടായിട്ടില്ലെന്ന് എസ്.എഫ്.ഐ വനിത നേതാവ്, പ്രസ്ഥാനങ്ങളെ വലിച്ചിഴക്കുന്നത് വ്യക്തിതാൽപര്യങ്ങൾക്കായി...

കഴിഞ്ഞ ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ തന്നെ മർദിച്ചുവെന്ന രീതിയിൽ നടന്ന പ്രചാരണം തീർത്തും അടിസ്ഥാന രഹിതമാ​ണെന്ന് എസ്എഫ്ഐനേതാവ് പി. ചിന്നു. മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി മര്‍ദ്ദിച്ചിരുന്നുവെന്നാണ് പ്രചരിച്ചിരുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അക്രമവാർത്തയെ നിഷേധിച്ചിട്ടുള്ളത്. ഇന്നലെ നടന്നത് ഒരു അപകടം മാത്രമാണെന്നാണ് ചിന്നു  പറയുന്നത്. ഇതിന്‍റെ പേരില്‍ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയെയും ബോധപൂര്‍വം വലിച്ചിഴക്കുകയാണ്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
``പ്രിയ്യപ്പെട്ടവരേ.. കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ആക്സിഡന്റുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണ്. അതുമായി ബന്ധപ്പെട്ട് എന്റെ പ്രസ്ഥാനങ്ങളായ SFI യേയും DYFI യേയും CPI(M) നേയും ബോധപുർവ്വമായി വലിച്ചിഴക്കുന്നത് ചിലരുടെ വ്യക്തിതാൽപര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടാണ്. ഇത്തരത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ എന്റെ അറിവോ സമ്മതത്തോടോ കൂടിയല്ല. എന്റെ സുഹൃത്തുക്കളോട് എനിക്കൊന്നേ പറയാനുള്ളൂ ഞാൻ ആരോഗ്യവതിയായി തന്നെ എന്റെ വീട്ടിലുണ്ട്..​''. ഈ പോസ്റ്റിന് തൊട്ടു​മുൻപായി സത്യം ​ചെരുപ്പിട്ടു വരുമ്പോഴേക്കും നുണ ലോകം ചുറ്റികഴിഞ്ഞിരിക്കുമെന്ന് ചിന്നു എഴുതുന്നു.

കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ ഏരിയ പ്രസിഡന്‍റായ വിദ്യാർഥിനിക്ക് നേരെ ഹരിപ്പാട് ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണി ആക്രമണം നടത്തിയത്. ബൈക്കിടിച്ച് വീഴ്ത്തിയതിന് ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നുവെന്നും ചിന്നുവിന് അപസ്മാരം വന്നപ്പോൾ ഉപേക്ഷിച്ച് അമ്പാടി ഉണ്ണിയും സംഘവും കടന്നുകളയുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പ്രവർത്തകർ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരുന്നില്ല. പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - SFI woman leader says she did not commit violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.