മിതാലിയുടെ ബയോപിക് 'ഷബാഷ് മിതു' ഫെബ്രുവരി നാലിന് തിയറ്ററുകളിലെത്തും

ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്‍റെ ബയോപിക് 'ഷബാഷ് മിതു' 2022 ഫെബ്രുവരി 4ന് തീയറ്ററുകളിൽ എത്തും. താരത്തിന്‍റെ ജന്മദിനമായ ഇന്നാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മിതാലിയുടെ 39ാം ജന്മദിനമാണ് ഇന്ന്. തപ്സി പന്നുവാണ് ചിത്രത്തിലെ നായിക. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും മിതാലി രാജും ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചു.

മികച്ച വനിതാ ക്രിക്കറ്ററെന്ന് ഖ്യാതി വേടിയ ബയോപിക് സംവിധാനം ചെയ്യുന്നത് ശ്രീജിത് മുഖർജിയാണ്. വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിർഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളിൽ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റൺസ് പോലും ഏകദിനത്തിൽ നേടിയിട്ടില്ല. 89 ടി-20 മത്സരങ്ങളിൽ നിന്ന് 2364 റൺസ് നേടിയ മിതാലി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതാണ്. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉൾപ്പെടെ 699 റൺസും മിതാലി നേടിയിട്ടുണ്ട്.

Tags:    
News Summary - 'Shabash Mithu' will hit theaters on February 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.