മുംബൈ: കേരളത്തിലെത്തി പാർട്ടി നേതാക്കളുടെ മനസ്സറിഞ്ഞ ശേഷമേ പാലാ സീറ്റും മുന്നണി മാറ്റവും സംബന്ധിച്ച തീരുമാനം എടുക്കൂ എന്ന് എൻ.സി.പി ദേശീയാധ്യക്ഷൻ ശരദ് പവാർ. ഇടത് മുന്നണിയുമായി വർഷങ്ങളായുള്ള ബന്ധമാണ്. അതിനാൽ മുന്നണി നേതൃത്വവുമായി ചർച്ച നടത്തിയും മുന്നണിയിലെ മറ്റു കക്ഷികളെ വിശ്വാസത്തിലെടുത്തുമാകും അന്തിമ തീരുമാനമെന്നും പവാർ മാധ്യമങ്ങളോട് പറഞ്ഞു.
23നാണ് പവാർ കൊച്ചിയിലെത്തി പാർട്ടി നിർവാഹക സമിതി അംഗങ്ങളും ജില്ലാ നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചർച്ച നടത്തുക. കഴിഞ്ഞദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയുമായി ഫോണിലും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയുമായും സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജയുമായും നേരിട്ടും സംസാരിച്ചതായി പവാർ പറഞ്ഞു. എന്നാൽ, ഉമ്മൻ ചാണ്ടി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കാനാണ് വിളിച്ചതെന്നും യെച്ചൂരിയും രാജയുമായി കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചർച്ചയാണ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വ്യാഴാഴ്ച ഉച്ചക്ക് ടി.പി. പീതാംബരൻ മാസ്റ്റർ മുംബൈയിലെത്തി പവാറിനെ കണ്ടിരുന്നു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പവാറിനെ അറിയിച്ചതായി ചർച്ചക്കുശേഷം അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.