Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാല: തീരുമാനം...

പാല: തീരുമാനം നേതാക്കളുടെ മനസ്സറിഞ്ഞ ശേഷം –പവാർ

text_fields
bookmark_border
പാല: തീരുമാനം നേതാക്കളുടെ മനസ്സറിഞ്ഞ ശേഷം –പവാർ
cancel

മും​ബൈ: കേ​ര​ള​ത്തി​ലെ​ത്തി പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ മ​ന​സ്സ​റി​ഞ്ഞ ശേ​ഷ​മേ പാ​ലാ സീ​റ്റും മു​ന്ന​ണി മാ​റ്റ​വും സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കൂ എ​ന്ന്​​ എ​ൻ.​സി.​പി ദേ​ശീ​യാ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​ർ. ഇ​ട​ത്​ മു​ന്ന​ണി​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ബ​ന്ധ​മാ​ണ്​. അ​തി​നാ​ൽ മു​ന്ന​ണി നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യും മു​ന്ന​ണി​യി​ലെ മ​റ്റു ക​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ന്നും പ​വാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

23നാ​ണ്​ പ​വാ​ർ കൊ​ച്ചി​യി​ലെ​ത്തി പാ​ർ​ട്ടി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളും ജി​ല്ലാ നേ​താ​ക്ക​ളു​മാ​യി ഒ​റ്റ​ക്കൊ​റ്റ​ക്ക്​ ച​ർ​ച്ച ന​ട​ത്തു​ക. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി ഫോ​ണി​ലും സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം ​െയ​ച്ചൂ​രി​യു​മാ​യും സി.​പി.െ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യു​മാ​യും നേ​രി​ട്ടും സം​സാ​രി​ച്ച​താ​യി പ​വാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഉ​മ്മ​ൻ ചാ​ണ്ടി ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ്​ വി​ളി​ച്ച​തെ​ന്നും യെ​ച്ചൂ​രി​യും രാ​ജ​യു​മാ​യി ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യാ​ണ്​ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ടി.​പി. പീ​താം​ബ​ര​ൻ മാ​സ്​​റ്റ​ർ മും​ബൈ​യി​ലെ​ത്തി പ​വാ​റി​നെ ക​ണ്ടി​രു​ന്നു. കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​വാ​റി​നെ അ​റി​യി​ച്ച​താ​യി ച​ർ​ച്ച​ക്കു​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarncp
News Summary - sharad pawar to visit kerala on 23
Next Story