തിരുവനന്തപുരം: ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ നേതൃത്വം നൽകുന്ന മീർ ഫൗണ്ടേഷനിൽ നിന്ന് കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം. കേരളത്തിലെ കോവിഡ് പോരാട്ടരംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്കായി 20,000 എൻ 95 മാസ്കുകളാണ് നൽകിയത്.
സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ആസിഡ് ആക്രമണത്തിെൻറ ഇരകൾക്കായിട്ടാണ് ഷാരൂഖിെൻറ നേതൃത്വത്തിൽ മീർ ഫൗണ്ടേഷൻ രൂപവത്കരിച്ചത്. ഇപ്പോൾ കോവിഡ് പ്രതിരോധത്തിലും ഫൗണ്ടേഷൻ പ്രവർത്തിച്ചു വരുന്നു. ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.