തിരുവനന്തപുരം നഗരത്തിന്‍റെ മേയറായി തെരെഞ്ഞടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശശി തരൂർ എം.പി. 'കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം നഗരസഭയെ നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും 21 വയസുള്ള വിദ്യാർഥിയുമായ ആര്യാ രാജേന്ദ്രനെ അഭിനന്ദിക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 51ശതമാനം വരുന്ന 25 വയസ്സിന് താഴെയുള്ളവരുടെ പ്രതിനിധി നയിക്കട്ടെ'-തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പികൂടിയാണ് ശശി തരൂർ. തിങ്കളാഴ്ചയാണ് ആര്യാ രാജേന്ദ്രൻ തലസ്ഥാന നഗരത്തിന്‍റെ മേയറായി ചുമതലയേറ്റത്. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് മേയറായ ആര്യാ രാജേന്ദ്രൻ. ആര്യ മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യക്ക് നറുക്ക് വീണത്.
യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.