തൃശൂർ: സാറ്റ്ലൈറ്റ് മാപ്പിങ്ങ് ഉപയോഗിച്ചുള്ള ഡാറ്റ ബാങ്ക് പൂർണമാകാതെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം നടപ്പാക്കരുതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതുവരെ കുറ്റമറ്റ രീതിയിൽ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടിെല്ലന്ന് പരിഷത്ത് ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നിയമത്തിലെ ഭേദഗതിയെ എതിർത്ത എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ ഓർഡിനൻസായി നിയമം ഭേദഗതി ചെയ്തു. പരിഷത്ത് ഉൾപ്പെടെ ഉയർത്തിയ വിമർശനം ഉൾക്കൊള്ളാതെയും വേണ്ടത്ര ചർച്ചയില്ലാതെയും പാസാക്കുകയായിരുന്നു.
ഭേദഗതിയുടെ പ്രധാന ഉദ്ദേശ്യം നികത്തൽ തന്നെയാണ്. നെൽവയൽ- തണ്ണീർത്തട ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത പ്രദേശം നികത്താനുള്ളതാണ് പ്രധാന ഭേദഗതി. ഇത്തരത്തിൽ വിജ്ഞാപനം ചെയ്യപ്പെടാത്ത 385 ഇടങ്ങളിൽ ഏത് നെൽവയലും നികത്തപ്പെടാമെന്ന് പരിഷത്തിന് ആശങ്കയുണ്ട്.
പൊതുആവശ്യത്തിന് നിലം നികത്തുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിൽ അസ്സൽ നിയമത്തിെൻറ അന്തസ്സത്തക്ക് നിരക്കാത്ത രീതിയിൽ വരുത്തിയ മാറ്റമാണ് മറ്റൊരു പ്രധാന ഭേദഗതി. ഇതനുസരിച്ച് ഡാറ്റാ ബാങ്കിൽ നെൽവയലായി രേഖപ്പെടുത്തിയ ഏത് നെൽവയലും പൊതു ആവശ്യത്തിനെന്ന പേരിൽ നികത്താം. ഇത് നിലങ്ങളുടെ വിസ്തൃതി ഭീതിദമായ നിലയിൽ കുറയാൻ ഇടയാക്കും.
സാമ്പത്തികാവലോകന രേഖയിൽ പറഞ്ഞ നെൽവയൽ വിസ്തീർണമല്ലാതെ യഥാർഥത്തിൽ കേരളത്തിലെ നെൽവയലുകളുടെ വിസ്തൃതി എത്രയാെണന്നും ഡാറ്റാ ബാങ്കുകളിൽ അടയാളപ്പെടുത്തിയ ആകെ നെൽവയൽ വിസ്തീർണം എത്രയാെണന്നും വ്യക്തമാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്.
നിലവിലെ ഡാറ്റാ ബാങ്ക് കുറ്റമറ്റതാക്കണം. ഡാറ്റാ ബാങ്ക് നിലവിലില്ലാത്ത പ്രദേശങ്ങളിൽ അത് പ്രസിദ്ധീകരിക്കണം. പൊതു ആവശ്യങ്ങൾക്ക് ഭൂപരിവർത്തനം ആവശ്യമാവുേമ്പാൾ മൂലനിയമത്തിലെ വ്യവസ്ഥകൾ പുനഃസ്ഥാപിക്കണം. ഡാറ്റാ ബാങ്കിെൻറ അടിസ്ഥാനത്തിൽ കേരളത്തിലെ നെൽവയലുകളുടെ വിസ്തീർണം പ്രഖ്യാപിച്ച ശേഷം മാത്രമേ ഭേദഗതി നടപ്പാക്കാവൂ എന്നും പരിഷത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.