തിരുവനന്തപുരം: സംസ്ഥാന സർക്കാരിെൻറ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഷീ ടാക്സി സേവനം ഇനി കേരളത്തിലുടനീളം. തിങ്കളാഴ്ച മുതൽ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ജെൻഡർ പാർക്ക്, ഷീ ടാക്സി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് ഫെഡറേഷൻ, ഗ്ലോബൽ ട്രാക്ക് ടെക്നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി. ജി.പി.എസ് ട്രാക്കിങ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവർമാർക്കും യാത്രക്കാർക്കും 24 മണിക്കൂറും ഈ സേവനം പൂർണ സുരക്ഷ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.