ആലുവ: ഉപജീവനം വഴിമുട്ടിയപ്പോൾ 'അതിജീവന'ത്തിന് സഹായവുമായി പീപ്പിൾസ് ഫൗണ്ടേഷൻ. ക്ഷീര കർഷകനായ ചാലക്കൽ കുഴിക്കാട്ടുമാലിൽ ഷെമീറിൻറെ ആകെയുള്ള ഉപജീവന മാർഗ്ഗമായ നാല് കറവപ്പശുക്കളാണ് കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് ഒന്നിച്ച് ചത്തൊടുങ്ങിയത്. അപ്രതീക്ഷിതമായി സംഭവിച്ച ഈ ദുരന്തത്തിൻറെ ആഘാതത്തിലാണ് ഇപ്പോഴും ഷെമീറും രോഗിയായ മാതാവും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം.
ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ഒരു കറവപ്പശുവിനെയും പ്രാദേശിക സകാത്ത് കമ്മിറ്റി മറ്റൊരു കറവപ്പശുവിനെയും കൈമാറുകയായിരുന്നു. ഷെമീറിൻറെ വീട്ടുമുറ്റത്ത് നടന്ന ലളിതമായ കൈമാറ്റ ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി, കൺവീനർ മുഹമ്മദ് ഉമർ, ജമാഅത്തെ ഇസ്ലാമി കീഴ്മാട് ഏരിയ പ്രസിഡൻറ് എ.കെ.ശരീഫ് നദ് വി, സകാത്ത് കമ്മിറ്റി ചെയർമാൻ കെ.എ.സലീം, വാഴക്കുളം ബ്ലോക്ക് ക്ഷീരവികസന ഓഫിസർ സുജിത്ത്.കെ.രാഘവൻ, ഡയറി ഫാം ഇൻസ്ട്രക്ടർ എം.എ.സഹീറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.