ഷി​ബു ബേ​ബി​ജോ​ൺ വോ​ട്ട​ഭ്യ​ർ​ഥ​ന തു​ട​ങ്ങി​യ​പ്പോ​ൾ

ഷി​ബു ബേ​ബി​ജോ​ൺ ചവറയിൽ പ്രചാരണം തുടങ്ങി

ച​വ​റ: ഐ​ക്യ​മു​ന്ന​ണി സ്ഥാ​നാ​ര്‍ഥി ഷി​ബു ബേ​ബി​ജോ​ണിെൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. മു​തി​ര്‍ന്ന ആ​ര്‍.​എ​സ്.​പി നേ​താ​വും ബേ​ബി​ജോ​ണി​െൻറ സ​ന്ത​ത സ​ഹ​ചാ​രി​യു​മാ​യി​രു​ന്ന ച​വ​റ വി. ​വാ​സു​പി​ള്ള​യെ സ​ന്ദ​ര്‍ശി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ആ​ര്‍.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സിെൻറ സാ​ന്നി​ധ്യ​ത്തി​ല്‍ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി. ​ജ​ർ​മി​യാ​സ് സ്ഥാ​നാ​ർ​ഥി​യെ ഷാ​ള്‍ അ​ണി​യി​ച്ചു.

ച​വ​റ പ്രൈ​വ​റ്റ് ബ​സ് സ്​​റ്റാ​ന്‍ഡ്, കൊ​റ്റം​കു​ള​ങ്ങ​ര, ന​ല്ലെ​ഴു​ത്ത് മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും ത​ട്ടാ​ശ്ശേ​രി ക​മ്പോ​ള​ത്തി​ലു​മാ​യി വ്യാ​പാ​രി​ക​ള്‍, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍, മ​ത്സ്യ​വ്യാ​പാ​രി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, ക​ണ്‍വീ​ന​ര്‍ ജ​സ്​​റ്റി​ന്‍ ജോ​ണ്‍, കോ​യി​വി​ള രാ​മ​ച​ന്ദ്ര​ന്‍, സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി, കോ​ഞ്ചേ​രി​ല്‍ ഷം​സു​ദ്ദീ​ന്‍, സി.​പി. സു​ധീ​ഷ് കു​മാ​ര്‍, ച​ക്കി​നാ​ല്‍ സ​ന​ല്‍കു​മാ​ര്‍, എ​സ്. തു​ള​സീ​ധ​ര​ന്‍പി​ള്ള, എ.​എം. സാ​ലി എ​ന്നി​വ​ര്‍ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Shibu Baby john started his election campaign in chavara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.