ബി.ജെ.പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല; അതൃപ്തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ

ന്യൂഡൽഹി: ബി.ജെ.പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രൻ. ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

പാർട്ടിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റ് ​കോട്ടകൊത്തളങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗം പോലുമില്ലാത്ത കാലത്ത് പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചുവെന്നും അവർ പറഞ്ഞു.

സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനത്തിന് അവസരം നൽകേണ്ടത് പാർട്ടി അധ്യക്ഷനല്ലെന്നും ശോഭ സുരേന്ദ്രൻ തുറന്നടിച്ചു. അതേസമയം, സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.

അതിനിടെ, മുൻ മന്ത്രിമാർക്കെതിരായ സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ ശോഭ സുരേന്ദ്രൻ ദേശീയ വനിത കമ്മീഷനും വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കും പരാതി നൽകിയിട്ടുമുണ്ട്.  

Tags:    
News Summary - Shobha Surendran not included in the BJP core committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.