ആലത്തിയൂർ: ബി.ജെ.പി പ്രവർത്തകൻ ബിബിെൻറ മരണം എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആലത്തിയൂരിൽ ബിബിെൻറ വീട്ടിലെത്തിയ അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ബിബിന് ശിക്ഷ വിധിച്ചത് താലിബാൻ കോടതിയാണെന്നും മലപ്പുറം ജില്ലക്കകത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നതിെൻറ ഉദാഹരണമാണ് കൊലപാതകമെന്നും അവർ പറഞ്ഞു. കേരളം ഭരിക്കുന്ന സർക്കാറിെൻറ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നും അതിനാൽ കൊലപാതകികളെയും ഗൂഢാലോചനക്കാരെയും കണ്ടെത്താൻ കേന്ദ്ര ഏജൻസി അന്വേഷണം നിർബന്ധമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബിബിൻ പോപുലർ ഫ്രണ്ട്-സി.പി.എം കൂട്ടുകെട്ടിെൻറ ഇര -എ.എൻ. രാധാകൃഷ്ണൻ
ആലത്തിയൂർ: ബി.പി അങ്ങാടിയിൽ വെട്ടേറ്റു മരിച്ച ആലത്തിയൂർ കുണ്ടിൽ ബിബിൻ പോപുലർ ഫ്രണ്ട്--^സി.പി.എം കൂട്ടുകെട്ടിെൻറ ഇരയാണെന്നും ഇരുകൂട്ടരും സയാമീസ് ഇരട്ടകളാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എൻ. രാധാകൃഷ്ണൻ. ആലത്തിയൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭരണകൂടഭീകരതമൂലം ജനത്തിന് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അത് കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
പൊലീസ് ജാഗ്രത പുലര്‍ത്തണം -മുസ്‌ലിം ലീഗ്
ബിബിന്‍ വധത്തിലെ കുറ്റക്കാരെ എത്രയുംവേഗം പിടികൂടി നിയമത്തിന് മുന്നിലെത്തിക്കണമെന്നും പൊലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി. നാടിെൻറ സമാധാനം തകര്‍ക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് നടക്കുന്നത്. ഒരു തരത്തിലും ഇതിനെ ന്യായീകരിക്കാനാവില്ല. മലപ്പുറം കാത്തുപോന്ന സമാധാനാന്തരീക്ഷത്തിന് പോറലേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം. സമാധാനശ്രമങ്ങളുടെ മുന്‍നിരയില്‍ മുസ്‌ലിം ലീഗുണ്ടാവും. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളില്‍നിന്ന് സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനിൽക്കണം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതിന് പകരം നാടിെൻറ സമാധാനം കാത്തുസൂക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അഡ്വ. കെ.എന്‍.എ. ഖാദര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ജില്ലയുടെ സൗഹാർദാന്തരീക്ഷം നിലനിർത്തണം -ജമാഅത്തെ ഇസ്ലാമി
മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതി ബിപിെൻറ കൊലപാതകം ജില്ലയുടെ സൗഹാർദാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും അവസരം മുതലെടുക്കാനുള്ള സാമൂഹികവിരുദ്ധ ശക്തികളുടെ ഇത്തരം നടപടികൾ അങ്ങേയറ്റം അപകടകരമാണെന്നും ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടേറിയറ്റ്. പ്രദേശത്ത് സമാധാനവും സൗഹാർദവും നിലനിർത്താൻ ജനങ്ങൾ ജാഗ്രത പാലിക്കണം. കുറ്റവാളികളെ എത്രയും വേഗത്തിൽ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. ഹബീബ് ജഹാൻ, മുസ്തഫ ഹുസൈൻ, ഡോ. അബ്ദുന്നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എച്ച്. ബഷീർ സ്വാഗതം പറഞ്ഞു.
അക്രമികളെ ഒറ്റപ്പെടുത്താന്‍ ഒന്നിക്കണം -പി.കെ. അബ്ദുറബ്ബ്
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ. ഇത്തരം നീചമായ പ്രവര്‍ത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെങ്കിലും ഉടൻ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സമാധാനവും സൗഹൃദാന്തരീക്ഷവും നിലനിര്‍ത്താന്‍ മുഴുവന്‍ മനുഷ്യസ്നേഹികളും ഒന്നിച്ച് നില്‍ക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.