കണ്ണൂർ: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതികളായ ആകാശ് തില്ലേങ്കരി, റിജിൻരാജ് എന്നിവരെ ഷുഹൈബിനൊപ്പം വെേട്ടറ്റ നൗഷാദ്, റിയാസ് എന്നിവരും ദൃക്സാക്ഷി മൊയിനുദ്ദീനും തിരിച്ചറിഞ്ഞു. ഇതേതുടർന്ന്, അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്ന ആരോപണത്തിൽനിന്ന് കോൺഗ്രസ് പിന്മാറി.
ദൃക്സാക്ഷികളുടെ മൊഴി അംഗീകരിക്കുന്നുവെന്നും പിടിയിലായവർ ഡമ്മികളാെണന്ന ആേരാപണം പിൻവലിക്കുന്നുവെന്നും നിരാഹാരസമരം നടത്തുന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞു. ഗൂഢാലോചനയിൽ പെങ്കടുത്തവരെയടക്കം പിടികൂടാനുണ്ട്. അതിനാൽ, സി.ബി.െഎ അന്വേഷണം പ്രഖ്യാപിക്കുംവരെ സമരം തുടരുമെന്നും സുധാകരൻ പറഞ്ഞു.
തിരിച്ചറിയൽ പരേഡിനുശേഷം നൗഷാദും റിയാസും സുധാകരെന കണ്ടു. അതിന് പിന്നാലെയാണ് ഡമ്മി ആരോപണം പിൻവലിക്കുന്നതായി സുധാകരൻ വ്യക്തമാക്കിയത്. പൊലീസ് നിലപാടിനെ സാധൂകരിക്കുന്നതാണ് പുതിയ സംഭവവികാസം.
കണ്ണൂർ സ്പെഷൽ സബ് ജയിലിൽവെച്ചായിരുന്നു തിരിച്ചറിയൽ പരേഡ്. പ്രതികളെ ദൃക്സാക്ഷികൾ കൃത്യമായി ചൂണ്ടിക്കാണിക്കുകയായിരുന്നു. അക്രമിസംഘത്തിൽ ആകാശ് ഉണ്ടായിരുന്നില്ലെന്ന നൗഷാദിെൻറ വെളിപ്പെടുത്തൽ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ, തിരിച്ചറിയൽ പരേഡിൽ നൗഷാദ് ഉൾപ്പെടെ മൂവരും പ്രതികളെ തിരിച്ചറിഞ്ഞത് അന്വേഷണം ശരിയായവഴിക്കാണ് നീങ്ങുന്നതെന്ന സർക്കാർ നിലപാടിനെ സാധൂകരിക്കുന്നതാണ്.
സുധാകരൻ നടത്തുന്ന നിരാഹാരസമരം ആറാം ദിനത്തിലേക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.