കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ജയിലിൽവെച്ച് കൊലപ്പെടുത്താൻ ശ്രമംനടന്നതായി വെളിപ്പെടുത്തൽ. സി.പി.എം തടവുകാരുടെ വധഭീഷണിക്ക് മുന്നിൽ കണ്ണൂർ സ്പെഷൽ സബ്ജയിലിൽ കഴിച്ചുകൂട്ടിയ മൂന്നുമണിക്കൂർ ഒാർക്കുേമ്പാൾ നടുക്കം വിട്ടുമാറുന്നില്ലെന്നും ഷുഹൈബിനൊപ്പം ജയിലിലുണ്ടായിരുന്ന കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് ഫർസീൻ പറഞ്ഞു.
എടയന്നൂർ സ്കൂളിലെ കെ.എസ്.യു-എസ്.എഫ്.െഎ സംഘർഷത്തെ തുടർന്നാണ് ഷുഹൈബ്, ഫർസീൻ എന്നിവരുൾപ്പെടെ നാലുപേരെ ഇൗമാസം ആദ്യം അറസ്റ്റ് ചെയ്ത് കണ്ണൂർ തെക്കി ബസാറിലെ സബ് ജയിലിൽ റിമാൻഡിലാക്കിയത്. മൂന്നു ദിവസത്തിനുശേഷം നാലുപേരെയും കണ്ണൂർ സ്പെഷൽ സബ്ജയിലിലേക്ക് മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിനോട് അനുബന്ധിച്ചുള്ള സ്പെഷൽ സബ് ജയിലിൽ മട്ടന്നൂർ മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട സി.പി.എം തടവുകാരുമുണ്ട്.
കുറച്ചുദിവസം ഇവിടെ ഉണ്ടാവില്ലേ എന്ന ചോദ്യവുമായാണ് സി.പി.എം തടവുകാർ തങ്ങളെ സ്വീകരിച്ചത്. നാലുപേരെയും വെവ്വേറെ സെല്ലിൽ പാർപ്പിച്ചതോടെ തങ്ങൾ അപകടത്തിലാണെന്ന് മനസ്സിലായി. തുടർന്നും ഭീഷണികളുണ്ടായി. സ്െപഷൽ സബ്ജയിൽ സി.പി.എം തടവുകാർക്ക് സ്വന്തം വീടുപോലെയാണ്. അവർക്ക് അതിനുള്ളിൽ സർവസ്വാതന്ത്ര്യവുമുണ്ട്. എന്തും സംഭവിക്കാമെന്ന സാഹചര്യം നേതാക്കളെ അറിയിച്ചു. പിന്നീട് കെ. സുധാകരൻ ഇടപെട്ടതിനെ തുടർന്ന് ഞങ്ങളെ തെക്കിബസാറിലെ സബ്ജയിലിലേക്കുതന്നെ മാറ്റുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ ജയിലിൽ ഞങ്ങൾ കൊല്ലപ്പെടുമായിരുന്നുവെന്നും ഫർസീൻ പറഞ്ഞു.
സി.പി.എം ഗൂഢാലോചനക്ക് പൊലീസ്, ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശ -കെ. സുധാകരൻ
കണ്ണൂർ: താൻ ഫോൺ വിളിച്ച് പറഞ്ഞതുപ്രകാരം ജയിൽ ഡി.ജി.പി ശ്രീലേഖ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഷുഹൈബ് ജയിലിനുള്ളിൽ കൊല്ലപ്പെടുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞു. സി.പി.എമ്മിെൻറ െകാലപാതകപദ്ധതിക്ക് പൊലീസും ജയിൽ അധികൃതരും ഒത്താശചെയ്തു. ഷുഹൈബിനെയും മറ്റും സബ്ജയിലിൽനിന്ന് സ്പെഷൽ സബ്ജയിലിലേക്ക് മാറ്റിയത് ഗൂഢാലോചനയുടെ ഭാഗമാണ്. ഷുഹൈബിന് നേരെ ജയിലിൽ വധശ്രമം നടന്നത് പൊലീസിന് അറിയാം. പേക്ഷ, അത് അവർ മറച്ചുവെച്ചു.
കൊലക്കത്തിയുമായി ഷുഹൈബിന് പിന്നാലെ നടക്കുകയായിരുന്ന സി.പി.എം ഗുണ്ടകളെ സഹായിക്കുകയാണ് പൊലീസ് ചെയ്തത്. ഇതേക്കുറിച്ച് അന്വേഷണം വേണം. എന്നാൽ, നീതിപൂർവമായ അന്വേഷണം നടത്തണെമന്ന് നിർദേശം െകാടുത്ത ജില്ല പൊലീസ് മേധാവിയെ സ്ഥലംമാറ്റാനാണ് ശ്രമം. വാടക പ്രതികൾക്കായി സി.പി.എമ്മിനകത്ത് അന്വേഷണം നടക്കുകയാണ്. ഇതാണ് അവസ്ഥയെങ്കിൽ കേസിലെ യഥാർഥപ്രതികൾ രക്ഷപ്പെടും. കള്ള പ്രതികളെയാണ് കൊണ്ടുവരുന്നതെങ്കിൽ അതൊരു രാഷ്ട്രീയ വിസ്ഫോടനമാകും കണ്ണൂരിലുണ്ടാകുകയെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.