കണ്ണൂർ: നിരാഹാര സമരം അവസാനിപ്പിക്കുന്ന കെ. സുധാകരന് അഭിവാദ്യമർപ്പിക്കാൻ സമരപ്പന്തലിലെത്തിയ ഷുഹൈബിെൻറ സഹോദരി ശർമിളയുടെ വാക്കുകൾ സമരവേദി കേട്ടത് നിറകണ്ണുകളോടെ. പ്രസവിച്ച് രണ്ടാഴ്ച മാത്രം പ്രായമായ പിഞ്ചുകുഞ്ഞുമായി ഒരു സ്ത്രീ ഷുഹൈബിെൻറ വീട്ടിലെത്തിയതും അവർ പറഞ്ഞ കാര്യങ്ങളുമാണ് ശർമിള വിവരിച്ചത്.
‘‘പ്രസവിച്ച് 15 ദിവസം മാത്രമുള്ള കുഞ്ഞുമായി ഒരു സ്ത്രീ ഇന്ന് രാവിലെ ഞങ്ങളുടെ വീട്ടിൽ വന്നു. എെൻറ ആങ്ങളെയെ അറിയുമോയെന്ന് ഞാൻ ചോദിച്ചു. പ്രസവ ഒാപറേഷൻ സമയത്ത് ആശുപത്രിയിലെത്തി തനിക്ക് രക്തം നൽകിയത് ഷുഹൈബായിരുന്നുവെന്നാണ് അവരുടെ മറുപടി. ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെയായിരുന്നു അത്. അന്ന് രാത്രിയാണ് അവൻ കൊല്ലപ്പെട്ടത്. ആ സ്ത്രീയുടെ കൈയിലിരുന്ന പിഞ്ചുകുഞ്ഞിനെ എെൻറ ഉമ്മ എടുത്തു. അപ്പോൾ മനസ്സിൽ എന്തായിരുന്നുവെന്ന് എനിക്ക് പറയാനാവുന്നില്ല. ഇങ്ങനെയൊക്കെ നാട്ടുകാരെ സഹായിച്ച ഞങ്ങളുടെ ആങ്ങളയെ ഇങ്ങനെ ചെയ്തവരെ ശിക്ഷിക്കണം. ഞങ്ങളുടെ കുടുംബത്തിന് നീതി കിട്ടണം...’’ ശർമിള പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.