വെലിങ്ടൺ: ''എെൻറ ആത്മാർഥ സുഹൃത്ത്, എെൻറ സഹോദരൻ, എെൻറ നായകൻ, എെൻറ രക്ഷാകർത്താവ് എല്ലാമായിരുന്നു അവൻ. ഒാരോ ദിവസത്തെയും വിശേഷങ്ങൾ അവനോടാണ് ഞാൻ പങ്കുവെച്ചിരുന്നത്. ഇപ്പോഴും ഫോൺ എടുത്ത് അവനെ വിളിക്കണമെന്നു തോന്നും. ഇൗ ലോകത്ത് അവൻ മാത്രമായിരുന്നു എന്നെ മനസ്സിലാക്കിയിരുന്നത്'' -അയ അൽഉമരി പറയുന്നു. കഴിഞ്ഞവർഷം മാർച്ചിൽ ന്യൂസിലൻഡിെല ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്ലിം പള്ളികളിലായി വെള്ള വംശീയവാദിയും ആസ്േട്രലിയക്കാരനുമായ ബ്രെൻഡൺ ഹാരിസൺ ടറൻറ് (29) വെടിവെച്ചുവീഴ്ത്തിയ 51 പേരിൽ ഒരാളായ ഹുസൈെൻറ സഹോദരിയാണ് അയ. ഇൗ ആഴ്ച അയ അൽഉമരി സഹോദരെൻറ കൊലയാളിയെ കോടതി മുറിയിൽവെച്ച് കാണും. ''ഞാൻ കോടതി മുറിയിൽവെച്ച് അയാളോട് പറയാൻ ആഗ്രഹിക്കുന്നു; നിങ്ങളുടെ വിദ്വേഷം കവർന്നെടുത്തത് എെൻറ എല്ലാമെല്ലാമാണ്'' -അയ വ്യക്തമാക്കി.
തിങ്കളാഴ്ച ആരംഭിക്കുന്ന കോടതി നടപടിയിൽ അയ അടക്കം 60 ഇരകളാണ് കൊലയാളിയായ ബ്രെൻഡനെ കാണുന്നത്.
ന്യൂസിലൻഡിെൻറ ചരിത്രത്തിൽ ഭീകരത കുറ്റം തെളിയിക്കപ്പെട്ട ആദ്യ വ്യക്തിയായ ബ്രെൻഡന് ശിക്ഷാവിധിയാണ് തിങ്കളാഴ്ച മുതൽ നാലുദിവസം നടക്കുക. ആദ്യ ദിവസങ്ങളിലാണ് ഇയാളുടെ ഭീകരതയുടെ ഇരകൾ പ്രതിയോട് ചോദ്യങ്ങൾ ഉന്നയിക്കുക.
തുടർന്ന് പ്രതിക്ക് ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും. അഭിഭാഷകരെ ഒഴിവാക്കിയ ബ്രെൻഡൺ, ഇൗ അവസരം വെള്ള വംശീയതക്കുള്ള പ്രചാരണ അവസരമാക്കുമോയെന്ന് സംശയമുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാൻ കോടതി നടപടി സ്വീകരിക്കുമെന്നാണ് സൂചന.
ഇരകളിൽ ബഹുഭൂരിഭാഗത്തിനും കോടതി നടപടികൾ നിരാശജനകവും അസ്വസ്ഥവുമാണെന്ന് അറിയാമെന്നും മുസ്ലിം സമൂഹത്തിന് ഏറ്റവും മികച്ച രീതിയിൽ ആശ്വാസം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ജഡ്ജി കാമറൂൺ മാൻഡർ പറഞ്ഞു. കോടതി വിധി സസൂക്ഷ്മം ശ്രദ്ധിക്കുമെന്ന് പ്രധാനമന്ത്രി ജസിന്ത ആർേഡൻ പറഞ്ഞു.
ന്യൂസിലൻഡിൽ 1961ൽ വധശിക്ഷ നിരോധിക്കപ്പെട്ടതിനാൽ ഭീകരത, 51 കൊലപാതകങ്ങൾ, 40 കൊലപാതക ശ്രമങ്ങൾ എന്നിവക്കുമായി പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന ന്യൂസിലൻഡിലെ ആദ്യ കേസായി ഇത് മാറുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ ആദ്യ 30 വർഷം പരോൾ പോലും അനുവദിക്കില്ലെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.