Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'എനിക്ക്​ അയാളോട്​...

'എനിക്ക്​ അയാളോട്​ പറയണം; നിങ്ങളുടെ വിദ്വേഷം എ​െൻറ എ​ല്ലാമെല്ലാമാണ്​ കവർന്നെടുത്തത്​'

text_fields
bookmark_border
എനിക്ക്​ അയാളോട്​ പറയണം; നിങ്ങളുടെ വിദ്വേഷം എ​െൻറ എ​ല്ലാമെല്ലാമാണ്​ കവർന്നെടുത്തത്​
cancel
camera_alt

ത​െൻറയും സഹോദരൻ ഹുസൈനി​െൻറയും ചിത്രവുമായി അയ അൽഉമരി

വെലിങ്​ടൺ: ''എ​െൻറ ആത്മാർഥ സുഹൃത്ത്​, എ​െൻറ സഹോദരൻ, എ​െൻറ നായകൻ, എ​െൻറ രക്ഷാകർത്താവ്​ എല്ലാമായിരുന്നു അവൻ. ഒാരോ ദിവസത്തെയും വിശേഷങ്ങൾ അവനോടാണ്​ ഞാൻ പങ്കുവെച്ചിരുന്നത്​. ഇപ്പോഴും ഫോൺ എടുത്ത്​ അവനെ വിളിക്കണമെന്നു തോന്നും. ഇൗ ലോകത്ത്​ അവൻ മാത്രമായിരുന്നു എ​ന്നെ മനസ്സിലാക്കിയിരുന്നത്​'' -അയ അൽഉമരി പറയുന്നു. കഴിഞ്ഞവർഷം മാർച്ചിൽ ന്യൂസിലൻഡി​െല ക്രൈസ്​റ്റ്​ ചർച്ചിൽ രണ്ട്​ മുസ്​ലിം പള്ളികളിലായി വെള്ള വംശീയവാദിയും ആസ്​​േട്രലിയക്കാരനുമായ ബ്രെൻഡൺ ഹാരിസൺ ടറൻറ്​ (29) വെടിവെച്ചുവീഴ്​ത്തിയ 51 പേരിൽ ഒരാളായ ഹുസൈ​െൻറ സഹോദരിയാണ്​ അയ. ഇൗ ആഴ്​ച അയ അൽഉമരി സഹോദര​െൻറ കൊലയാളിയെ കോടതി മുറിയിൽവെച്ച്​ കാണും. ''ഞാൻ കോടതി മുറിയിൽവെച്ച്​ അയാളോട്​ പറയാൻ ആഗ്രഹിക്കുന്നു; നിങ്ങളുടെ വിദ്വേഷം കവർന്നെടുത്തത്​ എ​െൻറ എല്ലാമെല്ലാമാണ്​'' -അയ വ്യക്​തമാക്കി.

തിങ്കളാഴ്​ച ആരംഭിക്കുന്ന കോടതി നടപടിയിൽ അയ അടക്കം 60 ഇരകളാണ്​ കൊലയാളിയായ ബ്രെൻഡനെ കാണുന്നത്​.

ന്യൂസിലൻഡി​െൻറ ചരിത്രത്തിൽ ഭീകരത കുറ്റം തെളിയിക്കപ്പെട്ട ആദ്യ വ്യക്തിയായ ബ്രെൻഡന്​ ശിക്ഷാവിധിയാണ്​ തിങ്കളാഴ്​ച മുതൽ നാലുദിവസം നടക്കുക. ആദ്യ ദിവസങ്ങളിലാണ്​ ഇയാളുടെ ഭീകരതയുടെ ഇരകൾ പ്രതിയോട്​ ചോദ്യങ്ങൾ ഉന്നയിക്കുക.

തുടർന്ന്​ പ്രതിക്ക്​ ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും. അഭിഭാഷകരെ ഒഴിവാക്കിയ ​ബ്രെൻഡൺ, ഇൗ അവസരം വെള്ള വംശീയതക്കുള്ള പ്രചാരണ അവസരമാക്കുമോയെന്ന്​ സംശയമുണ്ട്​. ഇത്തരം സാഹചര്യം ഒഴ​ിവാക്കാൻ കോടതി നടപടി സ്വീകരിക്കുമെന്നാണ്​ സൂചന.

ഇരകളിൽ ബഹുഭൂരിഭാഗത്തിനും കോടതി നടപടികൾ നിരാശജനകവും അസ്വസ്ഥവുമാണെന്ന്​ അറിയാമെന്നും മുസ്​ലിം സമൂഹത്തിന്​ ഏറ്റവും മികച്ച രീതിയിൽ ആശ്വാസം ലഭ്യമാക്കുകയാണ്​ ലക്ഷ്യമെന്നും ജഡ്​ജി കാമറൂൺ മാൻഡർ പറഞ്ഞു. കോടതി വിധി സസൂക്ഷ്​മം ശ്രദ്ധിക്കുമെന്ന്​ പ്രധാനമന്ത്രി ജസിന്ത ആർ​േഡൻ പറഞ്ഞു.

ന്യൂസിലൻഡിൽ 1961ൽ വധശിക്ഷ നിരോധിക്കപ്പെട്ടതിനാൽ ഭീകരത, 51 കൊലപാതകങ്ങൾ, 40 കൊലപാ​തക ശ്രമങ്ങൾ എന്നിവക്കുമായി പരോളില്ലാതെ ജീവപര്യന്തം തടവിന്​ ശിക്ഷിക്കപ്പെടുന്ന ന്യൂസിലൻഡിലെ ആദ്യ കേസായി ഇത്​ മാറുമെന്നാണ്​ കണക്കുകൂട്ടൽ. ഇതിൽ ആദ്യ 30 വർഷം പരോൾ പോലും അനുവദിക്കില്ലെന്നും സൂചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christchurch mosque attack
Next Story