‘ആരും മേസ്തിരി ചമയാന്‍ വരേണ്ട; യോഗ്യരായ നേതൃത്വം സമസ്തക്കുണ്ട്’; ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: സമസ്തയുടെ ആശയപരവും സംഘടന, സ്ഥാപന സംബന്ധിയുമായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വം അതിനുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

സംഘടനയെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന് അവര്‍ക്കറിയാം. അതിനിടയില്‍ ആരും മേസ്തിരി ചമയാന്‍ വരേണ്ടതില്ല. സമസ്തയും പാണക്കാട് തങ്ങൾ കുടുംബവും എല്ലാ കാലത്തും യോജിച്ചാണ് മുന്നോട്ടു പോയത്. ഇനിയും അതേനില തുടരും. അതിന് വിള്ളല്‍ വീഴ്ത്താന്‍ ആര് ശ്രമിച്ചാലും പരാജയപ്പെടും.

സ്വന്തം ചെയ്തികള്‍ മറച്ചുവെക്കാന്‍ ചിലര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്ന് യോഗം ആവശ്യപ്പെട്ടു.

Tags:    
News Summary - SKSSF react to Samastha -Sadikali Thangal Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.